Begin typing your search...

ലൗഫുള്ളി യൂവേഴ്സ് വേദ; ട്രെയ്ലർ പുറത്തിറങ്ങി

ലൗഫുള്ളി യൂവേഴ്സ് വേദ; ട്രെയ്ലർ പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

നാളെ ചിത്രം തിയറ്ററിലെത്തുന്നു. ശരത് അപ്പാനി, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, നിൽജ കെ. ബേബി, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റു പ്രശസ്ത താരങ്ങൾ. ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു. കോ പ്രൊഡ്യൂസർ അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം.

ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബാബു വൈലത്തൂർ എഴുതുന്നു.

Aishwarya
Next Story
Share it