Begin typing your search...

കാഞ്ചനമാല-മൊയ്തീൻ പ്രണയകാവ്യം; "എന്ന് നിന്‍റെ മൊയ്തീൻ' പിറന്നിട്ട് എട്ടു വർഷം

കാഞ്ചനമാല-മൊയ്തീൻ പ്രണയകാവ്യം; എന്ന് നിന്‍റെ മൊയ്തീൻ പിറന്നിട്ട് എട്ടു വർഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

"എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ', ആ ​പ്ര​ണ​യ​കാ​വ്യം പി​റ​ന്നി​ട്ട് ഇ​ന്ന് എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. മൊ​യ്തീ​ൻ, കാ​ഞ്ച​ന​മാ​ല എ​ന്നി​വ​രു​ടെ പ്ര​ണ​യജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നവാഗതനായ ആ​ർ.​എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ ച​ല​ച്ചി​ത്രം പ്രേക്ഷകപ്രശംസ മാത്രമല്ല, സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ കൂടി നേടിയ സിനിമയാണ്. 1960ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്ക​ത്ത് ന​ട​ന്ന സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്, പാ​ർവ​തി എ​ന്നി​വ​ർ മൊയ്തീനും കാഞ്ചനമാലയുമായി എത്തിയ അഭ്രകാവ്യം 2015 സെ​പ്തം​ബ​ർ 19നാണു പ്രദർശനത്തിനെത്തിയത്.

കാഞ്ചനമാലയ്ക്കു ജീ​വി​തം മു​ഴു​വ​ൻ ഒ​രാ​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പാണ്. തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും "മാനു' എന്നു വിളിക്കുന്ന മൊയ്തീനു വേണ്ടിയുള്ള കാത്തിരിപ്പ്. മാ​നു ഇ​ര​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് പോ​യിമറഞ്ഞിട്ടും കാ​ഞ്ച​ന ആ പ്ര​ണ​യ​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ ജീ​വി​ച്ചു. ജീവശ്വാസമാണ് കഞ്ചനയ്ക്കിന്നും മൊയ്തീൻ. വെറുമൊരു അനുരാഗമായിരുന്നില്ല കാഞ്ചന-മൊയ്തീൻ പ്രണയം. പൂർവജന്മബന്ധം പോലെയായിരുന്നു. തീവ്രമായ, പരിശുദ്ധമായ ബന്ധമായിരുന്നു അവരുടേത്. അതുകൊണ്ടാണ് മാനു എന്ന ഇണക്കിളി പാതിവഴിയിൽ ജീവൻ വെടിഞ്ഞുപോയപ്പോഴും തന്‍റെ ജീവൻ കൊണ്ട് കഞ്ചന മൊയ്തീനെ ജീവിപ്പിച്ചത്.

മൊയ്തീനോടുള്ള പ്രണയം വീട്ടുകാർ അറിയുകയും കാഞ്ചനയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തപ്പോൾ തങ്ങളുടെ പ്രണയത്തിനു പുതിയ ഭാഷ സൃഷ്ടിച്ചവരാണ് അവർ. കാ​ഞ്ച​ന​യു​ടെ​യും മൊ​യ്‌​തീ​ന്‍റെ​യും മാ​ത്ര​മ​ല്ല, അ​പ്പു​വി​ന്‍റെ​യും കൂടി കഥയാണ് നാമറിയുന്നത്. മൊ​യ്‌​തീ​ന് വേ​ണ്ടി കാ​ത്തി​രു​ന്ന കാ​ഞ്ച​ന​യെ ഗാഢമായി പ്രണയിക്കുകയും തന്‍റെ ജീവിതത്തിന്‍റെ വസന്തമാകാൻ ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് അപ്പു. തന്‍റെ ഇഷ്ടം വെളിപ്പെടുത്തിയ അ​പ്പു​വി​നോ​ട് ത​നി​ക്ക് മൊ​യ്‌​തീ​നോ​ടു​ള്ള പ്ര​ണ​യം തുറന്നുപറയുന്നു. തുടർന്ന് വേദനയോടെ അപ്പു പ്രണയത്തിൽനിന്നു പിൻമാറുന്നു.

പൃഥ്വിരാജിനും പാർവതിക്കും പുറമെ, അ​പ്പു​വാ​യി ടൊ​വി​നോ​യും ഉ​ണ്ണി​മൊ​യ്‌​തു ഹാ​ജി​യാ​യി സാ​യ്‌​കു​മാ​റും മൊ​യ്‌​തീ​ന്‍റെ ഉ​മ്മ​യാ​യി ലെ​ന​യും കാ​ഞ്ച​ന​യു​ടെ സഹോദരനായി ബാലയും ചിത്രത്തിൽ മികച്ച പ്രകടനാണ് കാഴ്ചവച്ചത്.

ഒരു തേങ്ങലോടെയല്ലാതെ എന്ന് നിന്‍റെ മൊയ്തീൻ കണ്ടുതീർക്കാൻ കഴിയില്ല. മൊയ്തീൻ-കാഞ്ചനമാല പ്രണയം എന്നും ഒരു നൊന്പരമായി മലയാളികളുടെ മനസിലുണ്ടാകും.

WEB DESK
Next Story
Share it