Begin typing your search...

പണ്ട് ഐശ്വര്യ റായിയെ "ആന്‍റി' വിളിച്ചു; ഇപ്പോൾ സോനം കപുറിനെ നാട്ടുകാർ ആന്‍റി എന്നു വിളിച്ചു പഞ്ഞിക്കിട്ടു

പണ്ട് ഐശ്വര്യ റായിയെ ആന്‍റി വിളിച്ചു; ഇപ്പോൾ സോനം കപുറിനെ നാട്ടുകാർ ആന്‍റി എന്നു വിളിച്ചു പഞ്ഞിക്കിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോ​കം അ​ദ്ഭു​ത​ത്തോ​ടെ നോക്കുന്ന താ​രസു​ന്ദ​രി​യാ​ണ് ഐ​ശ്വ​ര്യ റാ​യ്. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഐ​ശ്വ​ര്യ​യെ​ത്തു​മ്പോ​ൾ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. സൗ​ന്ദ​ര്യം കൊ​ണ്ട് ഇ​ത്ര​മാ​ത്രം സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യ മ​റ്റൊ​രു ന​ടി ഇ​ന്ത്യ​യി​ൽ ഇ​ല്ല. 50ാം വ​യ​സി​ലും ഐ​ശ്വ​ര്യ​യു​ടെ താ​ര​മൂ​ല്യ​ത്തി​ന് ഇ​ടി​വി​ല്ല. വ​ല്ല​പ്പോ​ഴു​മാ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തെ​ങ്കി​ലും ത​ന്‍റേ​താ​യ സ്ഥാ​നം ഐ​ശ്വ​ര്യ​യ്ക്ക് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.

ഇ​പ്പോ​ഴി​താ ന​ടി സോ​നം ക​പു​ർ ഒ​രി​ക്ക​ൽ ഐ​ശ്വ​ര്യ​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ഒരിക്കൽ ഐ​ശ്വ​ര്യ റാ​യിക്കു കിട്ടിയിരുന്ന പ​ര​സ്യ​ങ്ങ​ളു​ടെ ബ്രാ​ൻ​ഡു​ക​ൾ സോ​നം ക​പൂ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഐ​ശ്വ​ര്യ ബ്രാ​ൻ​ഡു​ക​ളു​മാ​യു​ള്ള ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റി​യ ശേ​ഷ​മാ​ണ് സോ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വാ​ദ​മു​ണ്ട്. ഐ​ശ്വ​ര്യ പോ​ലൊ​രു താ​ര​ത്തി​ന് പ​ക​രം സോ​നം എ​ത്തി​യ​ത് ച​ർ​ച്ച​യാ​യി. അ​ന്ന് സോ​ന​ത്തോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദ്യം വ​ന്നു.

ഐ​ഷ് എ​ന്‍റെ അ​ച്ഛ​നൊ​പ്പം വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഞാ​ന​വ​രെ ആ​ന്‍റി​എ​ന്ന് വി​ളി​ക്കേ​ണ്ടേ എ​ന്നാ​ണ് സോ​നം മീ​ഡി​യ​ക​ളോ​ട് മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഈ ​പ​രാ​മ​ർ​ശം അ​ന്ന് വ​ലി​യ വി​വാ​ദ​മാ​യി. പ​ക്ഷേ ഐ​ശ്വ​ര്യ പ​ക്ഷെ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​ന​ത്തി​ന് 39 വ​യ​സ് പൂ​ർ​ത്തി​യാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സോ​ന​ത്തി​ന്‍റെ വാ​ക്കു​ക​ൾ വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്. ഈ ​പ്രാ​യ​ത്തി​ൽ ആ​രെ​ങ്കി​ലും ആ​ന്‍റി എ​ന്ന് വി​ളി​ച്ചാ​ൽ സോ​ന​ത്തി​ന് എ​ന്ത് തോ​ന്നും എ​ന്നാ​ണ് പ​ല​രു​ടെ​യും ചോ​ദ്യം. ഹാ​പ്പി ബ​ർ​ത്ത് ഡേ ​സോ​നം ആ​ന്‍റി എ​ന്നാ​ണ് നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​മ്പും വി​വാ​ദ​മാ​യ പ​ല പ്ര​സ്താ​വ​ന​ക​ളും ന​ട​ൻ അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ളാ​യ സോ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. സാ​വ​രി​യ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്ന ന​ടി പെ​ട്ടെ​ന്ന് ത​ന്നെ ശ്ര​ദ്ധ നേ​ടി. ബോ​ളി​വു​ഡി​ലെ തു​ട​ക്ക കാ​ല​ത്ത് വി​വാ​ദ പ​രാ​മ​ർ‍​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ സോ​നം ശ്ര​മി​ച്ചു. വിവാഹശേഷം അഭിനയത്തിൽ സജീവമല്ല താരം.

WEB DESK
Next Story
Share it