Begin typing your search...

സീരിയലില്‍ സ്ത്രീകളെ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത്; ലാലി

സീരിയലില്‍ സ്ത്രീകളെ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത്; ലാലി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനിയുടെ വാക്കുകള്‍ ഏറ്റെടുത്ത് തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ലാലി പിഎം. ഒരു സീരിയലില്‍ നിന്ന് തനിക്ക് അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെന്നും പിന്നീട് അത് ഏറ്റെടുക്കാതിരുന്നതിനെ പറ്റിയുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ലാലി പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

'രണ്ടുവര്‍ഷം മുമ്പ് ഒരു സീരിയലില്‍ അഭിനയിക്കാന്‍ ചാന്‍സ് വന്നിരുന്നു. ഒരു മുഴുനീള കഥാപാത്രം. ഇപ്പോഴുള്ള സീരിയലുകളുടെ അതേ പാറ്റേണില്‍ സ്ത്രീകളെ ഒന്നുകില്‍ നന്മ മരങ്ങളും ദുര്‍ബലരുമായോ അതല്ലെങ്കില്‍ അഹങ്കാരികളും കുശുമ്പികളുമായും ചിത്രീകരിക്കുന്നത് തന്നെയായിരുന്നു ആ സീരിയലും.

പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരുന്ന ഒരു കൊറോണ കാലം. മാസം ഒരു തുക ശമ്പളം പോലെ കയ്യില്‍ കിട്ടുന്നത് എന്തുകൊണ്ടും നല്ലതല്ലേ എന്നോര്‍ത്തെങ്കിലും ഇത്തരം ഒരു സീരിയലില്‍ അഭിനയിക്കുന്നതിന്റെ ആശയപരമായ പ്രശ്‌നത്തെക്കുറിച്ച് കുറെ ചിന്തിച്ചു. അങ്ങനെ ചിന്തിച്ചിരിക്കെ എന്റെ അഭ്യുദയകാംക്ഷികളില്‍ ഒരാള്‍ യാദൃഛികമായി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ അപ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചു.

അപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. 'നിലനില്‍പ്പാണ് ലാലി പ്രധാനം. ലാലി ഇതില്‍ അഭിനയിച്ചില്ലെങ്കില്‍ ഈ സീരിയല്‍ നിന്നു പോകത്തൊന്നുമില്ല. നിങ്ങള്‍ക്ക് പകരം മറ്റൊരു ലാലി അതേ സ്ഥാനത്ത് വരും. സീരിയല്‍ അങ്ങനെ തന്നെ അതേ കഥയുമായി മുന്നോട്ടു പോകും. എന്നാല്‍ നിങ്ങള്‍ അഭിനയ രംഗത്ത് ഉണ്ടായാല്‍, അതില്‍ വളര്‍ച്ചയുണ്ടായാല്‍, ഒരു കഥയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള സ്വാധീനം ഉണ്ടായാല്‍ പിന്നീട് നമുക്ക് അതേ പറ്റി ആലോചിക്കാമല്ലോ'.

ഈ സംസാരം വളരെ റിലവന്റായി എനിക്ക് തോന്നി. ഞാന്‍ അതിനു വാക്കും കൊടുത്തു. ഭാഗ്യത്തിന് സീരിയല്‍ തുടങ്ങുന്ന അതേ സമയത്ത് തന്നെ എനിക്ക് ജിയോ ബേബിയുടെ 'ഓള്‍ഡേജ് ഹോമില്‍ ' അഭിനയിക്കാനുള്ള അവസരം വരികയും സീരിയലുകാരോട് പത്ത് ദിവസത്തെ അവധി ചോദിച്ചെങ്കിലും അവര്‍ തരാത്തത് കൊണ്ട് ഞാന്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്തു.

കനി പറഞ്ഞതാണ് സത്യം. ഒരു സിനിമയില്‍ അവസരം കിട്ടുമ്പോള്‍ അത് വേണ്ടെന്ന് വെക്കാനുള്ള പ്രിവിലേജ് ഉണ്ടാവുക പ്രധാനമാണ്. അവസരങ്ങളും സാമ്പത്തികവും ഒക്കെ നമ്മളെ അതിന് അനുവദിക്കുമെങ്കില്‍. കാരണം കനി ബിരിയാണിയില്‍ അഭിനയിച്ചില്ലെങ്കിലും മറ്റൊരാള്‍ അഭിനയിച്ച് ബിരിയാണി സിനിമ സംഭവിക്കുക തന്നെ ചെയ്യും. നിലനില്‍പ്പാണ് പ്രധാനം. ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് സ്‌കൂളില്‍ പഠിച്ചതേ പറയാനുള്ളൂ... 'മനുഷ്യ് അപനി പരിസ്ഥിതി കാ ഗുലാം ഹേ'

WEB DESK
Next Story
Share it