Begin typing your search...

കുഞ്ചാക്കോ ബോബൻ ചിത്രം 'പദ്മിനി ' ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനി  ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'പദ്മിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു. അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികാ നായകന്മാർ .

ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് 'പദ്മിനി'. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്

Ammu
Next Story
Share it