Begin typing your search...

ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാന്‍ അന്തംവിട്ടിട്ടുണ്ട്, റിമി ടോമിയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചു; കെ.എസ്. ചിത്ര

ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാന്‍ അന്തംവിട്ടിട്ടുണ്ട്, റിമി ടോമിയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചു; കെ.എസ്. ചിത്ര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ വാനമ്പാടിയാണ് ഗായിക കെ.എസ്. ചിത്ര. ദൈവം അനുഗ്രഹിച്ച ആ അനുഗ്രഹീത കലാകാരിയുടെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടാകില്ല മലയാളിക്ക്. മലയാളി അത്രയ്ക്കു നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു ചിത്രയെ.

പുതിയ ഗായകരെ ഒരുപാടു പ്രോത്സാഹിപ്പിക്കുന്ന ഗായിക കൂടിയാണ് ചിത്ര. അടുത്തിടെ ഗായിക റിമി ടോമിയെക്കുറിച്ച് ചിത്ര പറഞ്ഞത് ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യമീഡിയയില്‍ തരംഗമായി മാറുകയും ചെയ്തു.

പുതിയ ഗായകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ചിത്ര. റിമി ടോമി ഒരു സ്‌റ്റേജ് ഷോ ലൈവായി കൊണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും കണ്ട് ഞാന്‍ അതിശയിച്ചിട്ടണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാന്‍ അന്തംവിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താല്‍ തെറ്റായി എടുക്കുമോ എന്ന ചിന്തയൊക്കെ എനിക്കുണ്ടായിരുന്നു.

വേദിയില്‍ എന്തെങ്കിലും സംസാരിക്കണം. ഒന്നും പറയാതെ പാടിക്കൊണ്ടിരുന്നാല്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടില്ല എന്ന് ഞാന്‍ റിമിയില്‍ നിന്നു പഠിച്ചു. പുതിയ കുട്ടികളില്‍ എന്തെങ്കിലും നല്ലത് കണ്ടാല്‍ സ്വീകരിക്കും- ചിത്ര പറഞ്ഞു.

WEB DESK
Next Story
Share it