Begin typing your search...

ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല, അബീക്ക ആഗ്രഹിച്ചിടത്താണ് മകൻ നിൽക്കുന്നത്; കോട്ടയം നസീർ

ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല, അബീക്ക ആഗ്രഹിച്ചിടത്താണ് മകൻ നിൽക്കുന്നത്; കോട്ടയം നസീർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമയിൽ ഇപ്പോഴാണ് നല്ല നല്ല വേഷങ്ങൾ കിട്ടുന്നതെന്ന് പറയുകയാണ് നടൻ കോട്ടയം നസീർ. സിനിമയിൽ എത്തപ്പെടുന്നതും, നിലനിൽക്കുന്നതും എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അനുഭവത്തിൽ നിന്നറിയാം. അതൊന്നും ഇല്ലാതെ എളുപ്പത്തിൽ കിട്ടുമ്പോൾ ആണ് സിനിമയുടെ വില മനസ്സിലാക്കാൻ കഴിയാതെ പോകുന്നതെന്ന് പറയുകയാണ് താരം. അതേ സമയം മിമിക്രി ലോകത്ത് തനിക്കേറ്റവും കടപ്പാടുള്ളത് അബിയുമായിട്ടാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ.

മിമിക്രിയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കടപ്പാട് ഒരുപാട് ആളുകളോട് പറയാനുണ്ട്. മിമിക്രി കണ്ട് ഒരു മിമിക്രിക്കാരൻ ആകണമെന്ന് ആഗ്രഹിച്ചത് അബിക്കയെ കണ്ടപ്പോഴാണ്. എല്ലാ കാലത്തും എന്നെ അത്ഭുതപ്പെടുത്തിയ മിമിക്രി കലാകാരനായിരുന്നു അദ്ദേഹം. ദിലീപ്, നാദിർഷ അങ്ങനെ പലരും മിമിക്രിയിൽ സ്റ്റാറായി നിൽക്കുന്ന കാലത്താണ് ഞാൻ ജോയിൻ ചെയ്യുന്നത്. അന്ന് എന്നെ ചേർത്ത് നിർത്തിയത് ഇവരൊക്കെയാണ്. ഓരോരുത്തരെയും എടുത്ത് പറയാൻ പറ്റില്ല.

സിനിമയും സൗഹൃദവും രണ്ടും രണ്ടാണ്. അങ്ങനെ കാണാൻ ശ്രമിക്കണം. ദിലീപേട്ടൻ അഭിനയിക്കുന്ന എല്ലാ സിനിമയിലും നാദിർഷിക്ക സംവിധാനം ചെയ്യുന്ന സിനിമയിലും എനിക്കും വേഷം വേണമെന്ന് ഞാൻ വാശി പിടിച്ചാൽ അതെന്റെ ബുദ്ധിയില്ലായ്മ കൊണ്ടെന്നേ പറയാൻ പറ്റൂ. ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടി താരങ്ങളെ തിരഞ്ഞെടുക്കുന്നത് അതിന് യോജിച്ചവരെന്ന് മനസിലാക്കിയാണ്. എല്ലാത്തിനും അപ്പുറം അവരുമായി നല്ല ബന്ധമുണ്ട്. ഒരു ആവശ്യത്തിന് വിളിച്ചാൽ ഓടി വരുമെന്ന് അറിയാം.

അബീക്ക എന്നോട് അവരുടെ കൂടെ നിൽക്കാനും ദുബായിലേക്ക് പോകാമെന്നുമൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ആദ്യമായി എന്നെ ഗൾഫ് ഷോയ്ക്ക് കൊണ്ടു പോയതും, സിനിമയിലേക്ക് കൊണ്ടു വന്നതുമെല്ലാം അബിക്കാ ആണ്. മരിക്കുന്നത് വരെ ആ സ്നേഹവും ബഹുമാനവുമൊക്കെ ഞാൻ കൊടുത്തിരുന്നുവെന്നാണ് നസീർ പറയുന്നത്.

പക്ഷേ അർഹിക്കുന്നത് പോലെ ഒരു വേഷം അബീക്കായ്ക്ക് സിനിമയിൽ കിട്ടിയിട്ടില്ല. സിനിമ അബീക്കയെ അറിയാതെ പോയി എന്നുള്ളളതാണ്. സിനിമയിൽ എങ്ങനെ നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ ശുദ്ധനായിരുന്നു അബീക്ക. പുറകിൽ നിന്നും കുത്തുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലാതെ പോയി. അതുകൊണ്ടാവാം എങ്ങും എത്താൻ കഴിയാതെ പോയതും. പക്ഷെ ആ വിഷമം അബീക്കയുടെ ഉള്ളിലുണ്ടാവാം എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്ന് കോട്ടയം നസീർ പറയുന്നു.

ആ അബിക്കയുടെ മകൻ ഇന്ന് മറ്റ് പല വിഷയങ്ങളുടെയും പേരിൽ വിലക്കുകൾ നേരിടുമ്പോൾ വിഷമമുണ്ട്. അബീക്ക എത്രമാത്രം കഷ്ടപ്പെട്ടതാണ് എന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാൻ. അദ്ദേഹം എത്രമാത്രം ആഗ്രഹിച്ച ഇടത്താണ് ഇന്ന് മകൻ നിൽക്കുന്നത് എന്നും എനിക്കറിയാം. ആ നിലയ്ക്ക് ചിന്തിയ്ക്കുമ്പോൾ തീർച്ചയായും വിഷമം ഉണ്ടാവും.

പിന്നെ ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല. അവനവന് തോന്നണം നന്നാവണം എന്ന്. സിനിമയിൽ എത്തി, കൃത്യമായ ലക്ഷ്യം ഉള്ളവർ അതിന് വേണ്ടി പരിശ്രമിയ്ക്കും. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി എന്ന് കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. ഉപദേശിക്കാൻ ഒന്നും ഞങ്ങൾ ആരുമല്ലെന്ന് താരം കൂട്ടിച്ചേർത്തു.

സിനിമയിൽ ശത്രുക്കളുണ്ടോന്ന് ചോദിച്ചാൽ അതില്ലാത്തത് ആർക്കാണെന്ന് നസീർ ചോദിക്കുന്നു. അത് കൊല്ലാൻ നടക്കുന്ന ശത്രുതയല്ല, നമുക്ക് കിട്ടാത്ത അംഗീകാരം മറ്റൊരാൾക്ക് കിട്ടുമ്പോഴുള്ള വേദനയും അസൂയയുമൊക്കെ കൊണ്ട് ഉണ്ടാവുന്ന ശത്രുതയാണ്. പിന്നെ നമ്മൾ എന്താണെന്ന് മനസിലാക്കാതെ പെരുമാറുന്നതാവും.

WEB DESK
Next Story
Share it