Begin typing your search...

'മറ്റുള്ളവർക്കൊപ്പം ചെയ്താൽ ഇടി ശരിക്കും കിട്ടും, ലാലേട്ടനൊപ്പം വളരെ ഈസിയാണ്, നല്ല ടൈമിങ്ങാണ് അ​ദ്ദേഹത്തിന്'; കിരൺ രാജ്

മറ്റുള്ളവർക്കൊപ്പം ചെയ്താൽ ഇടി ശരിക്കും കിട്ടും, ലാലേട്ടനൊപ്പം വളരെ ഈസിയാണ്, നല്ല ടൈമിങ്ങാണ് അ​ദ്ദേഹത്തിന്; കിരൺ രാജ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങളും സഹനടൻ റോളുകളും ചെയ്ത നടനാണ് കിരൺ രാജ്. ഒരു കാലത്ത് മലയാള സിനിമയിൽ അധോലോകത്ത് നിന്ന് എത്തുന്ന വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് കിരണാണ്. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള താരം വളരെ വിരളമായി മാത്രമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിതാ മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ നടൻ പങ്കുവെച്ചിരിക്കുകയാണ്. ഓരോ സിനിമ കാണുമ്പോഴും അതിലെ പല കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നാറുണ്ടെന്ന് കിരൺ പറയുന്നു. ഓരോ സിനിമ കാണുമ്പോഴും അതിലെ പല കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നാറുണ്ട്.

എല്ലാ കഥാപാത്രങ്ങളുമെന്ന് പറയാൻ പറ്റില്ല. ചില ക്യാരക്ടേഴ്സ്. അടുത്തിടെ ഒരു പടം കണ്ടപ്പോഴും അങ്ങനൊരു തോന്നൽ വന്നു. ഈ കഥാപാത്രം എനിക്ക് കിട്ടിയില്ലല്ലോയെന്ന്. പക്ഷെ ഷൈൻ ടോം ചാക്കോ ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം ഫി​ഗറ് വ്യത്യാസമുണ്ട്. പിന്നെ അത് അവന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്. അവന്റേത് വേറൊരു സ്റ്റൈലാണ്. അവന് വേണ്ടി എഴുതിയതാണ്. അവിടെ എന്നെ പ്രതിഷ്ഠിക്കാൻ പറ്റില്ല.

എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും പ്ലസ്സും മൈനസുമുണ്ട്. അത് അറിഞ്ഞ് വരുന്ന കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റും. സിനിമയിൽ എനിക്ക് ശാശ്വതമായുള്ള ശത്രുവോ സുഹൃത്തോ ഇല്ല. പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും അവരവരുടേതായ തിരക്കല്ലേ. എന്നെ വിളിക്കുന്നവരോട് ഞാൻ സംസാരിക്കാറുണ്ടെന്നാണ് കിരൺ പറഞ്ഞത്.

മമ്മൂട്ടിയുടെ ഇപ്പോഴത്തെ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് ചോദിച്ചപ്പോൾ കിരണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു... മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ ഇവർ വർഷങ്ങളായി സിനിമയിലുള്ളവരാണ്. പക്ഷെ ഇവരുടെ എല്ലാ പടങ്ങളും ​ഹിറ്റൊന്നുമല്ലല്ലോ. കഥ കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടിട്ടാണ് ഇവർ അഭിനയിക്കാമെന്ന് സമ്മതിക്കുന്നത്. എന്നിട്ട് സിനിമ റിലീസിന് എത്തുമ്പോൾ കഥയുമായി യാതൊരു ബന്ധവുമുണ്ടാകില്ല.

ഇവരൊക്കെ സെലക്ടീവാണ് പക്ഷെ അവർ കേൾക്കുന്ന കഥകൾ അതുപോലെ വരണമെന്നില്ലെന്നും നടൻ പറഞ്ഞു. മോഹൻലാലുമായുള്ള ഓർമകളും താരം പങ്കുവെച്ചു. ഒടിയന് വേണ്ടിയല്ലേ ലാലേട്ടൻ താടി എടുത്തത്. പുള്ളി പിന്നീട് എന്തൊക്കയോ സർജറി ചെയ്തുവെന്നും പറയുന്നത് കേട്ടു. അതോടെ കുളമായി. പഴയ മോഹൻലാലിനെ കാണാൻ ആ​ഗ്രഹമില്ലേയെന്ന് ചോദിച്ചാൽ പുള്ളിക്ക് ഇപ്പോൾ എന്താണ് കുഴപ്പം?. ഒരേ രൂപത്തിൽ എല്ലാ കഥാപാത്രവും ചെയ്യുന്നു ലാലേട്ടൻ എന്നതിൽ കാര്യമില്ല.

ഭരത് ​ഗോപി സാറിനെ കണ്ടിട്ടില്ലേ..? ഫുൾ മൊട്ടയായി പിറകിൽ മാത്രം കുറച്ച് മുടിയും വെച്ചാണ് അദ്ദേഹം ഭരത് അവാർഡ് നേടിയത്. ലുക്കിലല്ല പണിയിലാണ് കാര്യം. മുഖത്ത് വല്ലതുമൊക്കെ വരണം. അല്ലാതെ അവിടെ താടിയുണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമേയല്ല. ലാലേട്ടനൊപ്പം ആദ്യം ചെയ്ത സിനിമ കീർത്തി ചക്രയാണ്. ഷൂട്ടിങ് കാശ്മീരിലായിരുന്നു.

പിന്നെ ബാബ കല്യാണി ചെയ്തു. അതിലേക്ക് ലാലേട്ടൻ നേരിട്ടാണ് എന്നെ വിളിച്ചത്. അതിൽ ഞാൻ ഞെട്ടിപ്പോയി. മുഴുനീള കഥാപാത്രമായിരുന്നു. പിന്നെയാണ് മാടമ്പി ചെയ്തത്. ലാലേട്ടൻ നിർദേശങ്ങൾ തരാറുള്ളത് ഫൈറ്റ് ചെയ്യുമ്പോഴാണ്. മോനെ വല്ലാതെ സ്ട്രെയിൻ എടുക്കേണ്ടെന്ന് പറയും. ഞങ്ങളൊക്കെ സ്ട്രെയിൻ എടുത്താണ് അഭിനയിക്കുന്നത്. ഫൈറ്റിന്റെ സമയത്ത് നമുക്ക് ടെൻഷൻ വരും. ഫൈറ്റ് മാസ്റ്റർ പറഞ്ഞ് തരുന്നതിലും നന്നായിട്ട് ലാലേട്ടൻ പറഞ്ഞ് തരും.

നല്ല ടൈമിങ്ങാണ് അ​ദ്ദേഹത്തിന്. ഫൈറ്റാണ് അദ്ദേഹത്തോടൊപ്പം ചെയ്യുന്നതെന്ന് പോലും അറിയില്ല. മറ്റുള്ളവർക്കൊപ്പം ചെയ്താൽ ഇടി ശരിക്കും കിട്ടും. പുള്ളി കൂളായി ചെയ്യും. സ്റ്റണ്ട് സീനിൽ മമ്മൂക്കയും സുരേഷേട്ടനും ഒന്നും കുഴപ്പമില്ല. ലാലേട്ടനൊപ്പം വളരെ ഈസിയാണ് എന്നും കിരൺ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it