Begin typing your search...

'അന്ന് വസ്ത്രം മാറുമ്പോൾ അവർ തിരിഞ്ഞ് നോക്കില്ല എന്ന് ഉറപ്പായിരുന്നു'; ഖുശ്ബു

അന്ന് വസ്ത്രം മാറുമ്പോൾ അവർ തിരിഞ്ഞ് നോക്കില്ല എന്ന് ഉറപ്പായിരുന്നു; ഖുശ്ബു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചുരുങ്ങിയ കാലം കൊണ്ട് തമിഴകത്തെ താരറാണിയായി മാറിയ ഖുശ്ബു നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കുറച്ച് ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇവ ശ്രദ്ധിക്കപ്പെട്ടില്ല. പണം മാത്രം ലക്ഷ്യമിട്ട പിതാവ് കാരണമാണ് തനിക്ക് ഹിന്ദിയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നതെന്ന് ഖുശ്ബു നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് മാറിയതോടെ ഖുശ്ബുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. തമിഴകത്തെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി സംസാരിക്കുകയാണ് ഖുശ്ബു. വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും അന്ന് തനിക്ക് ഭയമില്ലായിരുന്നെന്ന് നടി പറയുന്നു.

അന്ന് സെറ്റിലുള്ളവരെ വിശ്വാസമായിരുന്നു. അന്ന് മൊബൈൽ ഇല്ല. ആരെങ്കിലും ഫോട്ടോ എടുക്കുമെന്ന ഭയം ഇല്ല. ഇപ്പോൾ ആ ഭയം ഉണ്ട്. യൂണിറ്റിൽ വലിയ സംരക്ഷണം ലഭിച്ചിരുന്നു. വസ്ത്രം മാറണമെങ്കിൽ രണ്ട് ലൈറ്റ് ബോയിയെയും രണ്ട് കോസ്റ്റ്യൂമറെയും വിളിക്കും. അവർ തുണി കൊണ്ട് മറച്ച് അവിടെ നിന്നാണ് വസ്ത്രം മാറ്റുക. ആരും നമ്മളെ തിരിഞ്ഞ് നോക്കുക പോലുമില്ലെന്ന ധൈര്യം ഉണ്ടായിരുന്നു. അംബാസിഡർ കാറിൽ ഇരുന്നും വസ്ത്രം മാറ്റും. ഒരു ഡ്രൈവർ നിൽക്കുന്നുണ്ടാവും. വണ്ടി തുണി കൊണ്ട് മറയ്ക്കും.

അതിനുള്ളിൽ വെച്ച് വസ്ത്രം മാറും. പുറത്ത് നിൽക്കുന്ന ഡ്രൈവർ ആളുകൾ വരാതെ ശ്രദ്ധിക്കും. എന്നാൽ ഇപ്പോൾ ഭയമാണെന്നും ഖുശ്ബു വ്യക്തമാക്കി. താൻ ചെന്നൈയിൽ സെറ്റിൽ ആയതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു. താൻ തെന്നിന്ത്യൻ സിനിമകളിലേക്ക് വന്നതിനിടെ അച്ഛനും അമ്മയും പിരിഞ്ഞു. താനും അമ്മയും ചെന്നൈയിൽ ആയിരുന്നു. ഭാഷ അറിയാതെ ജോലി ചെയ്യാൻ പറ്റില്ല. വർക്ക് ചെയ്യുമ്പോൾ അപ്പുറത്തുള്ളയാൾ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ നമുക്ക് റിയാക്ഷൻ കൊടുക്കാൻ പറ്റില്ല. ഞാൻ മെത്തേഡ് ആക്ടർ അല്ല.

പ്രഭു സാറാണ് എന്നോട് തമിഴ് പഠിക്കാൻ പറഞ്ഞത്. തെറ്റിയാലും കുഴപ്പമില്ല, ആരും കളിയാക്കില്ല, എല്ലാവരോടും തമിഴിൽ സംസാരിക്കെന്ന് അദ്ദേഹം ഉപദേശിച്ചു. ഞാൻ സെറ്റിലുള്ളവരോട് തമിഴ് സംസാരിക്കാൻ തുടങ്ങി. തെറ്റിയാൽ അവർ തിരുത്തി തരും. പതിയെ താൻ തമിഴ് പഠിച്ചെന്നും ഖുശ്ബു വ്യക്തമാക്കി.

WEB DESK
Next Story
Share it