ബാല്യകാല സുഹൃത്തുമായി കീര്‍ത്തിയുടെ വിവാഹം; പ്രതികരണവുമായി മേനക സുരേഷ് കുമാര്‍
നടി കീര്‍ത്തി സുരേഷ് വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്. സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തിനേയാണ് കീര്‍ത്തി വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. നിലവില്‍ ഒരു റിസോര്‍ട്ട് നടത്തുന്ന ഇയാളുമായുള്ള വിവാഹം നാല് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്നാല്‍ ഇതെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തിയുടെ അമ്മയും പഴയകാല നടിയുമായ മേനക. മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മേനക വ്യക്തമാക്കി.
ബാലതാരമായാണ് കീര്‍ത്തി സിനിമയില്‍ അരങ്ങേറുന്നത്. ദിലീപ് നായകനായ കുബേരനില്‍ മുഴുനീള ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വേഷമിട്ടിരുന്നു. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായാണ് വീണ്ടും സിനിമയിലെത്തുന്നത്.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ കീര്‍ത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്്. മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച വാശിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.