Begin typing your search...

പറ്റില്ലെങ്കില്‍ വിവാഹം വേണ്ടെന്ന് വെക്കാമെന്ന് അന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; വിക്കി കൗശല്‍

പറ്റില്ലെങ്കില്‍ വിവാഹം വേണ്ടെന്ന് വെക്കാമെന്ന് അന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; വിക്കി കൗശല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. പലപ്പോഴായി തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വിക്കിയും കത്രീനയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന് മുമ്പ് കല്യാണം വേണ്ടെന്ന് വെക്കാം എന്നുപറഞ്ഞ് കത്രീന തന്നെ ഭീഷണിപ്പെടുത്തിയ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് വിക്കി കൗശല്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിക്കി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അക്കൂട്ടത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കത്രീന വിവാഹം വേണ്ടെന്ന് വെക്കാമെന്ന് പറഞ്ഞ് വിക്കിയെ ഭീഷണിപ്പെടുത്തിയത്.

വിവാഹത്തിന് മുമ്പ് തന്നെ 'സരാ ഹട്‌കേ സരാ ബച്‌കെ' എന്ന ചിത്രത്തിന്റെ പകുതിയോളം വിക്കി പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു വിക്കിയുടെ പദ്ധതി. എന്നാല്‍ കത്രീനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്‍ ജോലിക്ക് പോയാലെങ്ങനെ ശരിയാവും! കത്രീന പിടിച്ച പിടിയാലെ നിന്നു ! പറ്റില്ലെങ്കില്‍ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഭീഷണിയും മുഴക്കിയത്രേ.

ഈ സാഹചര്യം പിന്നീട് വിക്കി എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വ്യക്തമല്ല. എന്തായാലും ഇരുവരുടെയും വിവാഹം ആഘോഷപൂര്‍ണമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട രസകരമായ നിരവധി കഥകള്‍ ഇരുവരും പിന്നീട് പങ്കുവെച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ 2021 ഡിസംബര്‍ ഒമ്പതിനായിരുന്നു വിക്കി-കത്രീന വിവാഹം. ഇപ്പോൾ മൂന്നാം വിവാഹ വാര്‍ഷിക ആഘോഷത്തിലാണ് വിക്കിയും കത്രീനയും. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് ഈ താരവിവാഹത്തിന് വേദിയായത്.

WEB DESK
Next Story
Share it