Begin typing your search...

കന്നട സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; ജീവനൊടുക്കിയതെന്ന് പോലീസ്

കന്നട സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; ജീവനൊടുക്കിയതെന്ന് പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കന്നട സിനിമാ സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെം​ഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം.

അപാർട്മെന്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ​ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് നി​ഗമനം. അദ്ദേഹം കടക്കെണിയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് ​ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെയാണ് അന്ത്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it