Begin typing your search...

25 വയസിന് ശേഷമാണ് പൊസസ്സീവ്‌നെസ് മനസിലായത്; കനി കുസൃതി

25 വയസിന് ശേഷമാണ് പൊസസ്സീവ്‌നെസ് മനസിലായത്; കനി കുസൃതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടിയും മോഡലുമായ കനി ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്‌നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തനിക്ക് പൊസസ്സീവ്‌നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ ഡിഗ്രി പഠിക്കുകയാണ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയമാണ്. അന്നും എനിക്ക് പൊസസീവ്‌നെസ് എന്നാല്‍ എന്താണെന്ന് അറിയില്ല. ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നിരുന്നു എന്നൊക്കെ അവന്‍ പറഞ്ഞാലും അതിനെന്താ എന്ന മട്ടിലാണ് ഞാന്‍ ഇരിക്കുന്നത്,' കനി പറയുന്നു.

ഞാന്‍ ഇതിനെക്കുറിച്ചൊക്കെ ജയശ്രീ ചേച്ചിയോടും മൈത്രേയനോടുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഷേക്‌സ്പിയറിനെ വായിക്കുമ്പോള്‍ എനിക്ക് അത് കണക്ട് ആവുമായിരുന്നില്ല. എന്തിനാണ് ഇത്രയും എക്‌സ്ട്രീം ഇമോഷനിലേക്ക് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. അത് എനിക്ക് അത് മനസിലാകാത്തതുകൊണ്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് അന്നൊക്കെ ഞാന്‍ ഒരാളെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

എന്നുവെച്ചാല്‍ അവര്‍ എന്താണെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ പ്രേമത്തിലാണ്. അത്രേ എനിക്ക് അറിയുകയുള്ളു. അവരെ ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടില്ലെങ്കിലും കുഴപ്പമില്ല, അവര്‍ എന്നെ നോക്കുന്നത് പോലും എനിക്ക് സംഭവമല്ല. പക്ഷെ ഒരു 25,26 വയസിലൊക്കെയാണ് ഈ പറയുന്ന വ്യക്തി വേറെ ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ എനിക്ക് അത് അത്ര സുഖമില്ല എന്നൊക്കെ മനസിലാകുന്നത്. അങ്ങനെയാണ് പൊസസ്സീവ്‌നെസ്സ് എന്താണെന്ന് മനസിലാക്കുന്നതെന്നും കനി പറയുന്നു.

എനിക്ക് രണ്ടും അനുഭവിച്ചിട്ടുണ്ട്. ചില ബന്ധങ്ങളില്‍ ഞാന്‍ ഒട്ടും പൊസസീവ് അല്ല. നല്ല പ്രേമമാകുമ്പോഴും മുഴുവനായി ലിബറേറ്റഡ് ആയിരിക്കും അവര്‍ ആര് എന്ത് ചെയ്താലും എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ ചില ബന്ധങ്ങളില്‍ പൊസസീവ്‌നെസ് ഉണ്ടാകാറുണ്ട്. അങ്ങനെയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

ഒത്തിരി പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടുള്ള ആളാണ് ഞാന്‍. പക്ഷെ പൊസസീവ്‌നെസ്സ് ഒക്കെ വളരെ കുറച്ച് ബന്ധങ്ങളിലേ വന്നിട്ടുള്ളു. അതിലൊക്കെ വളരെ കുറച്ചേ ഈ പൊസസ്സീവ്‌നെസും വന്നിട്ടുള്ളു. അതിനെ ഒന്നും ഞാന്‍ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അതിനെയും ഞാന്‍ എന്നെ തന്നെ കളിയാക്കാറാണ് പതിവെന്നും കനി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ നിന്റേതാണ് നീ എന്റേതാണ് എന്ന് പറഞ്ഞിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അങ്ങനെ ഒരാളല്ല. ആനന്ദുമായി ഉള്ള റിലേഷന്‍ഷിപ്പിലും ഇത് അങ്ങനെയല്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കാണാന്‍ സമയം കണ്ടെത്താന്‍ കഴിയാറില്ല. രണ്ട് പേരും തിരക്കുള്ള ആളുകളാണ്. അയാളുടെ മറ്റേ പാര്‍ട്ണര്‍ക്കായിരിക്കും ഉള്ളതില്‍ കൂടുതല്‍ സമയം കാണാന്‍ ഒക്കെ വേണ്ടി വരിക. അല്ലാതെ ഞങ്ങള്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും കനി കുസൃതി പറയുന്നു.

WEB DESK
Next Story
Share it