Begin typing your search...

'ഖാൻമാരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല, അവസരം തന്നാൽ ബോധ്യപ്പെടുത്തി തരാം'; കങ്കണ

ഖാൻമാരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല, അവസരം തന്നാൽ ബോധ്യപ്പെടുത്തി തരാം; കങ്കണ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹിന്ദി ചിത്രം എമർജൻസിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ട്രെയ്ലർ ലോഞ്ചിനിടെ ബോളിവുഡ് താരങ്ങളായ ആമീർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഖാൻമാരുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കൊരു അവസരം ലഭിക്കുകയാണെങ്കിൽ താനത് തീർച്ചയായും ഉപയോഗിക്കുമെന്നും കങ്കണ പറഞ്ഞു.

''മൂന്ന് ഖാന്മാരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ കഴിവിന്റെ പരമാവധി ഞാൻ പ്രയോജനപ്പെടുത്തും. നന്നായി അഭിനയിക്കാൻ കഴിയുന്നവരാണ് അവർ. സുന്ദരൻമാരുമാണ്. സമൂഹത്തിന് നന്മ ചെയ്യാൻ സാധിക്കുന്നവർ കൂടിയാണ്. അവരെ ഉപയോഗിച്ച് സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു സിനിമ ചെയ്യണം.

ബോളിവുഡിന് വലിയ വരുമാനം നൽകുന്ന താരങ്ങളാണ് മൂവരും. അവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ ചെയ്യുന്നത് വലിയ കാര്യമാണ്. കലാകാരൻമാരെന്ന നിലയിൽ അവരുടെ കഴിവ് ആരും പൂർണമായും ഉപയോഗിച്ചിട്ടില്ല. എനിക്ക് അതിനുള്ള അവസരം തന്നാൽ ഞാനത് ബോധ്യപ്പെടുത്തി തരാം. മറ്റൊരു ഖാനായ ഇർഫാൻ ഖാനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. അദ്ദേഹം നമ്മളെ വിട്ടുപോയി''- കങ്കണ പറഞ്ഞു.

WEB DESK
Next Story
Share it