Begin typing your search...

'ഭാഗ്യം തുണയ്ക്കാത്ത നടനാണ്, അന്ന് ജയറാം അത് ആഗ്രഹിച്ചിരുന്നു'; കമൽ പറയുന്നു

ഭാഗ്യം തുണയ്ക്കാത്ത നടനാണ്, അന്ന് ജയറാം അത് ആഗ്രഹിച്ചിരുന്നു; കമൽ പറയുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരു ഘട്ടത്തിൽ കരിയറിൽ വീഴ്ച സംഭവിച്ച ജയറാം് അടുത്തിടെയാണ് ശക്തമായ തിരിച്ച് വരവ് മലയാളത്തിൽ നടത്താൻ സാധിച്ചത്. എബ്രഹാം ഒസ്ലർ എന്ന സിനിമ മികച്ച വിജയം നേടി. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഭാഗ്യം തുണയ്ക്കാത്ത നടനാണ് ജയറാമെന്ന് കമൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ജയറാം എന്ന നടൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ജയറാം അവതരിപ്പിച്ചിട്ടുണ്ട്.

എവിടെയോ ഭാഗ്യമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. മികച്ച നടനുള്ള അവാർഡ് ഇതുവരെയും ജയറാമിനെ തേടി വന്നിട്ടില്ല. ശേഷം എന്ന സിനിമയിൽ അത്ര മനോഹരമായി ജയറാം അഭിനയിച്ചു. നാഷണൽ അവാർഡ് വരെ പ്രതീക്ഷിച്ചതാണ്. പക്ഷെ ജയറാമിന് കിട്ടിയില്ല. സിനിമയ്ക്ക് കിട്ടി. അത് തന്നെയാണ് നടൻ എന്ന സിനിമയിലും സംഭവിച്ചത്.

മികച്ച നടനുള്ള അവാർഡ് ജയറാമിന് കിട്ടുമെന്ന് ഞാനൊരുപാട് പ്രതീക്ഷിച്ചു. ജയറാം ആഗ്രഹിച്ചിരുന്നു. പക്ഷെ എവിടെയോ ജയറാമിനെ ഭാഗ്യം തുണച്ചില്ല. കോമഡി മാത്രം ചെയ്താലേ നന്നാവൂ എന്ന തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിൽ ഉണ്ട്. നടനിലെ അവസാന ഭാഗങ്ങളിൽ അത്രയും മനോഹരമായി ചെയ്തിട്ടും അത് പ്രേക്ഷകർ എടുത്തില്ല എന്നത് ഇപ്പോഴും ഞാനും ജയറാമും വേദനയായി മനസിൽ കൊണ്ട് നടക്കുന്നുണ്ടെന്നും കമൽ വ്യക്തമാക്കി.

തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് ജയറാമും നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ജയറാമിന് സാധിച്ചു. എന്നാൽ ഇവരുടെ വിയോഗത്തോടെ ഇത്തരം മികച്ച അവസരങ്ങൾ തനിക്ക് ലഭിക്കാതായെന്നാണ് ജയറാം പറയുന്നത്. എബ്രഹാം ഒസ്ലറിലൂടെ മികച്ച തിരിച്ച് വരവാണ് ജയറാം നടത്തിയത്. ഇതേ ഗ്രാഫ് നടന് നിലനിർത്താൻ സാധിക്കട്ടെയെന്ന് ആരാധകർ ആഗ്രഹിക്കുന്നു.

WEB DESK
Next Story
Share it