Begin typing your search...

പാപനാശത്തിന്റെ സെറ്റിൽ പ്രണവ് മോഹൻലാൽ ക്ലാപ്പടിക്കുന്നതു കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു; കമൽഹാസൻ

പാപനാശത്തിന്റെ സെറ്റിൽ പ്രണവ് മോഹൻലാൽ ക്ലാപ്പടിക്കുന്നതു കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു; കമൽഹാസൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ വെള്ളിത്തിരയിലെ മഹാനടനാണ് കമൽഹാസൻ. ആ ഇതിഹാസനടൻ വെള്ളിത്തിരയിൽ ആടിയ വേഷങ്ങളെല്ലാം വിസ്മയങ്ങളാണ്. മോഹൻലാലുമായി അടുത്തബന്ധം പുലർത്തുന്ന കമൽഹാസൻ അദ്ദേഹത്തെക്കുറിച്ചും മകൻ പ്രണവിനെക്കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.

മോഹൻലാൽ എഴുതിയ മോഹൻലാലിന്റെ യാത്രകൾ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ എന്നെ ക്ഷണിക്കുകയുണ്ടായി. നടനെന്നതിലപ്പുറം അദ്ദേഹം മലയാളത്തിലെ മികച്ച ഒരെഴുത്തുകാരൻകൂടിയാണ് എന്ന യാഥാർഥ്യം എനിക്ക് ബോധ്യപ്പെട്ടത് ആ ചടങ്ങിൽ വച്ചാണ്. ഒരു യാത്രികന്റെ ഓർമകളാണ് ആ പുസ്തകം. മോഹൻലാൽ എഴുതിയ പല പുസ്തകങ്ങളും ഒരു നടന്റെ സാമൂഹിക പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതാണ്. അതിലെനിക്ക് അതിയായ ആഹ്ലാദമുണ്ട്.

ചായങ്ങൾക്കും ചമയങ്ങൾക്കുമപ്പുറം സമൂഹത്തിലെ ഓരോ മനുഷ്യനിലേക്കും ലാൽ തന്റെ കണ്ണുകൾ പായിക്കുന്നു. അത് അക്ഷരങ്ങളായി ഹൃദയത്തിന്റെ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്നു. ഒരു ചലച്ചിത്രനടന്റെ തിരക്കുകളെക്കുറിച്ച് എനിക്ക് വ്യക്തമായറിയാം. ഞാൻ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും സിനിമയുടെ മണ്ണിലാണല്ലോ. അത്തരം തിരക്കുകൾക്കിടയിൽ മലയാളത്തിലെ സൂപ്പർതാരം എഴുത്തിനും വായനയ്ക്കും യാത്രയ്ക്കും സമയം കണ്ടെത്തുകയും തന്റെ ചിന്തകളും സ്വപ്നങ്ങളും എല്ലാം മനുഷ്യർക്കുമായി പകർത്തിവയ്ക്കുകയും ചെയ്യുന്നത് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ.

മോഹൻലാൽ എന്നെ വിസ്മയിപ്പിച്ചതുപോലെതന്നെ അദ്ദേഹത്തിന്റെ മകൻ പ്രണവും എന്നെ അതിശയിപ്പിക്കുകയുണ്ടായി. ലാൽ അഭിനയിച്ച ദൃശ്യം എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത ഞാൻ നേരിട്ടറിയുന്നത്. പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പർതാരത്തിന്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും, അതുപോലെയായിരുന്നു പ്രണവും. സെറ്റിൽ ക്ലാപ്പടിച്ചു തുടങ്ങുന്ന അവനെ കാണുമ്പോൾ പലപ്പോഴും ഞാൻ എന്റെ കുട്ടിക്കാലം ഓർത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിലേക്ക് എത്തിയത്- കമൽ പറഞ്ഞു.

WEB DESK
Next Story
Share it