Begin typing your search...

ദൃശ്യത്തിൽ സഹദേവൻ ഞാനാണെന്ന് അറിഞ്ഞപ്പോൾ അന്ന് ലാലേട്ടൻ പറഞ്ഞത്; കലാഭവൻ ഷാജോൺ

ദൃശ്യത്തിൽ സഹദേവൻ ഞാനാണെന്ന് അറിഞ്ഞപ്പോൾ അന്ന് ലാലേട്ടൻ പറഞ്ഞത്; കലാഭവൻ ഷാജോൺ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ സിനിമയാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ സഹദേവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടൻ കലാഭവൻ ഷാജോണമായിരുന്നു. മോഹൻലാലിനോട് ദൃശ്യത്തിന്റെ കഥ പറയാനായി ജിത്തു ജോസഫ് ലൊക്കേഷനിൽ വന്നപ്പോൾ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഇപ്പോൾ അദ്ദേഹം. സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം

ആദ്യമായി സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ സിനിമയിൽ തനിക്ക് ഒരു വേഷം ഉണ്ടെന്ന് കരുതിയില്ലെന്നും സഹദേവൻ താനാണെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നുമാണ് ഷാജോൺ അന്ന് പറഞ്ഞത്.

'ജിത്തു ഭായ് എനിക്ക് സ്‌ക്രിപ്റ്റ് അയച്ച് തന്നിട്ട്, ഇത് വായിച്ചു നോക്കിയിട്ട് ഒരു അഭിപ്രായം പറയണം എന്നാണ് ആദ്യം പറഞ്ഞത്. മൈ ബോസ് സിനിമയുടെ ഡബ്ബിങ് സമയത്തായിരുന്നു. ഞാൻ ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു കാര്യം ഉറപ്പായി, ഞാൻ ഈ സിനിമയിൽ ഉണ്ടാവില്ലെന്ന്. കാരണം മൈ ബോസിൽ എനിക്കൊരു കൊമേഡിയന്റെ വേഷമാണ് തന്നിരുന്നത്. ഇതിനകത്ത് അങ്ങനെയൊരു സ്‌കോപ്പുള്ള ക്യാരക്ടർ ഇല്ല. അപ്പോൾ തന്നെ ഞാൻ അതിൽ ഉണ്ടാവില്ലെന്ന് മനസിലായി. നല്ലൊരു സിനിമ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ഇതുപോലൊരു വിജയമൊന്നും വിചാരിച്ചില്ല,'

'അതിനു ശേഷം മൈ ബോസ് ഹിറ്റായി കഴിഞ്ഞ ശേഷം എന്നെ വിളിച്ചിട്ട് ജിത്തു ഭായ് ചോദിച്ചു, കോമഡി മാത്രമേ ചെയ്യുള്ളോ അതോ നെഗറ്റീവ് ഒക്കെ ചെയ്യാൻ താല്പര്യമുണ്ടോയെന്ന്. ഞാൻ പറഞ്ഞു, അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ ആരും തരുന്നില്ല. എന്ത് ചെയ്യാൻ ആണെന്ന്. പേരിനൊപ്പം കലാഭവൻ എന്നൊരു പേരുള്ളത് കൊണ്ടാണ് ആരും തരാത്തത് എന്ന് പറഞ്ഞു,'

'അപ്പോൾ അദ്ദേഹം പറഞ്ഞു, ആ സഹദേവന്റെ വേഷം ചെയ്യുന്നത് ഷാജോൺ ആയിരിക്കും കേട്ടോയെന്ന്. ഞാൻ ഞെട്ടിപ്പോയി. സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ആയിരുന്നു. കാരണം ആ സ്‌ക്രിപ്റ്റും ഓരോ കഥാപാത്രങ്ങളും എന്റെ മനസ്സിൽ അതുപോലെ തന്നെ നിൽപ്പുണ്ടായിരുന്നു. അതുകൊണ്ട് സഹദേവന്റെ ഒരു പ്രാധാന്യം നമ്മുക്ക് അറിയാമായിരുന്നു,'

'ഞാൻ സത്യമാണോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, എന്റെ മനസ്സിൽ ഷാജോണാണ്. പക്ഷെ ഇത് സിനിമയാണ്. ബിസിനസ് ആണ്. എന്താകുമെന്ന് അറിയില്ലെന്ന്. അതിനു ശേഷം ചർച്ചകൾ ഒക്കെ നടന്നു.

അതുകഴിഞ്ഞാണ് ഞാൻ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ചത്. അതിൽ 40 ദിവസത്തോളം ഞാൻ ലാലേട്ടന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവിടെയാണ് ജിത്തു ലാലേട്ടനോട് ദൃശ്യം സിനിമയുടെ കഥ പറയാൻ വരുന്നത്. അന്ന് സാർ എന്നെ വിളിച്ചിട്ട് ഞാൻ അവിടെ ഇല്ലേ എന്ന് ചോദിച്ചു ഉണ്ടെന്നു പറഞ്ഞപ്പോൾ അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. അന്ന് കഥ കേട്ട് ലാലേട്ടൻ ആദ്യം ചോദിച്ചത് ആരാണ് സഹദേവന്റെ കഥാപാത്രം ചെയ്യുന്നത് എന്നായിരുന്നു ഞാനാണെന്ന് പറഞ്ഞതും അവൻ ഒക്കെയാണ് അവൻ ചെയ്‌തോളും എന്ന് പറഞ്ഞു, കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങൾ ഒരുമിച്ച് ആയിരുന്നു അവിടെ ഉണ്ടായിരുന്നത് അതാകും ചിലപ്പോൾ നിമിത്തം എന്ന് പറയുന്നത്'. കലാഭവൻ ഷാജോൺ പറഞ്ഞു

WEB DESK
Next Story
Share it