Begin typing your search...

ശരിയായ സമയത്താണ് ഞാൻ അമ്മയായത്; സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും അത്; ജ്യോതിർമയി

ശരിയായ സമയത്താണ് ഞാൻ അമ്മയായത്; സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും അത്; ജ്യോതിർമയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമാ രംഗത്തേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബോഗെയ്ൻവില്ല എന്ന സിനിമയിലൂടെ നടി ജ്യോതിർമയി. വർഷങ്ങളോളം അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും ജ്യോതിർമയിയിലെ അഭിനേത്രിക്ക് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് ബോഗെയ്ൻവില്ല തെളിയിക്കുന്നു. ഭർത്താവ് അമൽ നീരദിന്റെ സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയിരിക്കുന്നത്.

ഇന്നൊരു അമ്മയാണ് ജ്യോതിർമയി. ഗർഭകാലത്തും മകൻ ജനിച്ച ആദ്യ നാളുകളിലും ജ്യോതിർമയിയെ ലൈം ലൈറ്റിൽ കണ്ടിരുന്നേയില്ല. അടുത്ത കാലത്താണ് മകനോടൊപ്പം നടിയെ ആദ്യമായി മീഡിയകൾക്ക് മുന്നിൽ കണ്ടത്. ജ്യോതിർമയി അമ്മയായോ എന്ന് പലരും അന്ന് ചോദിച്ചു. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിർമയി. മാതൃത്വം തനിക്ക് മനോഹരമായ അനുഭവമാണെന്ന് ജ്യോതിർമയി പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

മാതൃത്വം ഞാൻ പൂർണമായും ആസ്വദിക്കുന്നു. മകൻ മൂന്നര വയസുണ്ട്. ശരിയായ സമയത്താണ് ഞാൻ അമ്മയായത്. മാനസികമായി തയ്യാറെടുത്തിരുന്നു. അത് വളരെ പ്രധാനമാണ്. സ്ത്രീകൾ അമ്മയാകണം എന്ന് സമൂഹം തല്ലി ചെയ്യിക്കുന്നത് പോലെയാണ് പലപ്പോഴും. അങ്ങനെയല്ലാതെ നമുക്ക് മാതൃത്വത്തോട് താൽപര്യം തോന്നി അമ്മയാകുമ്പോൾ അത് മനോഹരമായ ഫീലിംഗ് ആണ്. എന്റെ ഫസ്റ്റ് പ്രയോരിറ്റി എന്റെ മോനാണ്. ഇതിൽ കൂടുതൽ എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ജ്യോതിർമയി വ്യക്തമാക്കി.

ബോഗെയ്ൻവില്ലയിൽ അഭിനയിച്ചതിനെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു. താനിത് ചെയ്തില്ലെങ്കിൽ ഈ പ്രൊജക്ട് ഉണ്ടാകില്ലെന്ന് അമൽ പറഞ്ഞു. അത് വലിയൊരു ഉത്തരവാദിത്വം പോലെയായി. പിന്നെ അതിൽ നിന്ന് മാറി നിൽക്കാൻ വേറെ വഴിയില്ലായിരുന്നെന്നും ജ്യോതിർമയി വ്യക്തമാക്കി.

WEB DESK
Next Story
Share it