Begin typing your search...

വില്ലന്മാരുടെ വില്ലന്‍ ജോസ് പ്രകാശ് ഒടുവിലത്തെ കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിനോടു പറഞ്ഞത്, എന്തായിരുന്നു...

വില്ലന്മാരുടെ വില്ലന്‍ ജോസ് പ്രകാശ് ഒടുവിലത്തെ കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിനോടു പറഞ്ഞത്, എന്തായിരുന്നു...
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജോസ്പ്രകാശ് നടനെന്നതിനപ്പുറം വലിയൊരു മനുഷ്യനായിരുന്നുവെന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. ഒരുപാട് നന്മകളുള്ള വ്യക്തിയായിരുന്നു. പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും പിടിച്ചു പറ്റുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ഒരുപാടൊരുപാട് പരുക്കന്‍ പ്രതലങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു ജോസ്പ്രകാശ് സാറിന്റ ജീവിതം.

ഒടുവില്‍ കാണുമ്പോഴും സാര്‍ പറഞ്ഞു:''ലാല്‍....ഇങ്ങനെയൊക്കെയാണ് ജീവിതം. ഏറിയാല്‍, എണ്‍പതോ തൊണ്ണൂറോ വര്‍ഷങ്ങള്‍ അത്രയൊക്കയേ മനുഷ്യന് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയൂ. അതിനിടയില്‍ മത്സരങ്ങള്‍, വിദ്വേഷങ്ങള്‍ ഒന്നിനും ഒരര്‍ത്ഥവുമില്ല.'' ജീവിതത്തെ ശരിക്കും പഠിച്ചിരുന്നു ജോസ്പ്രകാശ് സാര്‍.

പ്രമേഹം മൂര്‍ച്ഛിച്ച് അദ്ദേഹത്തിന്റെ വലതുകാല്‍ മുറിച്ചു മാറ്റിയ ഘട്ടത്തില്‍ ഞാന്‍ പലപ്പോഴും സാറിനെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. അനുഭവങ്ങളുടെ വലിയൊരു സാഗരം അന്നേരങ്ങളില്‍ എനിക്കു മുമ്പില്‍ നിറഞ്ഞുനിന്നു. വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഓര്‍മകള്‍ സാറിനെ പൊതിഞ്ഞിരുന്നു. അപ്പോഴും ആരെക്കുറിച്ചും നല്ലതു മാത്രമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളു. അതു നല്ല മനുഷ്യരില്‍ മാത്രം കാണുന്ന സവിശേഷതയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

WEB DESK
Next Story
Share it