Begin typing your search...

പുകയിലയല്ല 'ഏലക്ക'യാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ ഒരിക്കലും മനസ്സിലാകില്ല, മരണമാണ് വിൽക്കുന്നത്; ജോൺ എബ്രഹാം

പുകയിലയല്ല ഏലക്കയാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ ഒരിക്കലും മനസ്സിലാകില്ല, മരണമാണ് വിൽക്കുന്നത്; ജോൺ എബ്രഹാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിനിമാ താരങ്ങൾ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോൺ എബ്രഹാം. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്‌നേഹിക്കുന്നുവെന്നും എന്നാൽ ഒരിക്കലും ഒരു പാൻമസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോൺ പറഞ്ഞു. താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ രൺവീർ ഷോ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാർത്ഥ ജീവിതത്തിൽ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് ജോൺ എബ്രഹാം പറഞ്ഞു. പുകയില ഉത്പ്പന്നങ്ങൾക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാൻ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി ജീവിക്കുകയും പറയുന്നത് മാത്രം പ്രവർത്തിക്കുകയും ചെയ്താൽ തന്നെ ഒരു റോൾമോഡലെന്ന് വിളിക്കാം. എന്നാൽ ജനങ്ങൾക്ക് മുന്നിൽ ഒന്നുപ്രവർത്തിച്ചിട്ട് അവരെ കാണാതെ മറ്റൊന്ന് ചെയ്താൽ അവരത് കണ്ടെത്തുമെന്നും ജോൺ എബ്രഹാം ചൂണ്ടിക്കാട്ടി.

വിവിധ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുകയും എന്നാൽ പാൻ-മസാല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളെ ജോൺ രൂക്ഷമായി വിമർശിച്ചു. മൗത്ത് ഫ്രഷ്‌നറുകൾ വിൽക്കുന്നെന്ന് നടിച്ചുകൊണ്ടാണ് ഇത്തരം വസ്തുക്കൾ വിൽക്കുന്നത്. ഇത്തരം കമ്പനികളുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പുകയില വിൽക്കുന്നത് നിയമവിരുദ്ധമല്ലെന്നും ജോൺ ചൂണ്ടിക്കാട്ടി.

'ആളുകൾ ഫിറ്റ്‌നസിനേക്കുറിച്ച് വാതോരാതെ സംസാരിക്കും. ഇതേയാളുകൾ തന്നെ പാൻ മസാലയെ പ്രോത്സാഹിപ്പിക്കും. ഞാൻ എന്റെ സഹപ്രവർത്തകരായ നടന്മാരെ ഇഷ്ടപ്പെടുന്നു. ഞാൻ അവരിൽ ഒരാളെപ്പോലും അപമാനിക്കുകയല്ല. എന്നെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്നെനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഞാനൊരിക്കലും മരണം വിൽക്കില്ല. പാൻ-മസാല വ്യവസായത്തിന്റെ വാർഷിക വിറ്റുവരവ് 45,000 കോടി രൂപയാണെന്ന് നിങ്ങൾക്കറിയാമോ അതിനർത്ഥം സർക്കാർ പോലും അതിനെ പിന്തുണയ്ക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമല്ലാത്തത്.' ജോൺ എബ്രഹാം പറഞ്ഞു.

പുകയിലയല്ല 'ഏലക്ക'യാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ തനിക്ക് ഒരിക്കലും മനസ്സിലാകില്ലെന്നും താരം പറഞ്ഞു. നിങ്ങൾ മരണം വിൽക്കുകയാണ്, നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

WEB DESK
Next Story
Share it