Begin typing your search...

അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആൾക്കൂട്ടത്തിന് നടുവിൽ; അന്ന് ഉദ്ഘാടനത്തിന് പോയപ്പോൾ സംഭവിച്ചത്!; ജയറാം

അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആൾക്കൂട്ടത്തിന് നടുവിൽ; അന്ന് ഉദ്ഘാടനത്തിന് പോയപ്പോൾ സംഭവിച്ചത്!; ജയറാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ഓസ്ലറിലൂടെയാണ് ജയറാമിന്റെ തിരിച്ചുവരവ്. നല്ല രസകരമായി കഥ പറയാൻ അറിയുന്ന താരം കൂടെയാണ് ജയറാം. ഇപ്പോഴിതാ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് തന്റെ മുണ്ട് അഴിഞ്ഞു പോയ കഥ പങ്കുവെക്കുകയാണ് ജയറാം. പുതിയ സിനിമയായ ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്.

''ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാർക്കെല്ലാം അറിയാം. പത്രത്തിൽ വരികയും ചെയ്തിരുന്നു. തുണിക്കടയിൽ വസ്ത്രാക്ഷേപം എന്ന് പറഞ്ഞ്. എന്റെ നാട്ടിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സിൽക്ക് മുണ്ടായിരുന്നു ധരിച്ചിരുന്നത്. എന്റെ നാടായതിനാൽ എന്നെ കാണാൻ അവിടെയൊരു ജനസമുദ്രം തന്നെയുണ്ടായിരുന്നു. അപ്പോൾ എന്റെ മനസിൽ വന്നത്, എന്റെ നാട്ടുകാർ, എന്റെ കൂടെ പഠിച്ചവർ, എന്നെ അറിയുന്നവർ, അപ്പോൾ അവരുടെ മുന്നിൽ ഞാൻ കാറിൽ പോയി റ്റാറ്റ വീശി കാണിച്ച് ഇറങ്ങിയാൽ എങ്ങനെയാണ്!'' ജയറാം പറയുന്നു.

വണ്ടി നിർത്താൻ പറഞ്ഞു. ഇറങ്ങി എല്ലാവർക്കും കൈ കൊടുത്ത് കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടിൽ ചവിട്ടി ചവിട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തുന്നത്. അവിടെ എത്തിയതും മുണ്ട് താഴേക്ക് പോയി. ഏതോ ഒരു ചെക്കൻ അതും എടുത്ത് ഓടി. ഷർട്ടിന് ഇറക്കമുള്ളതിനാൽ രക്ഷപ്പെട്ടു. ഇന്നോ മറ്റോ ആയിരുന്നുവെങ്കിൽ ക്യാമറ അടിയിൽ കൂടെ വന്നേനെ. അന്ന് അവരോട് പറഞ്ഞപ്പോഴേക്കും ക്യാമറ ഓഫാക്കിയെന്നും ജയറാം പറയുന്നു.

അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു. അപ്പോഴേക്കും ആരോ പോയി ആ ചെക്കന്റെ കയ്യിൽ നിന്നും ആ മുണ്ട് വാങ്ങി കൊണ്ടു വന്നു. ആരോ പറഞ്ഞു തുണിക്കടയല്ലേ ഒരു മുണ്ടെടുത്ത് കൊടുക്കെന്ന്. ഏയ് അത് പറ്റില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെന്നാണ് കട ഉടമ പറഞ്ഞത്. നാട മുറിച്ചിട്ടില്ല. വിത്ത് കത്രികയാണ് നിൽക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് ഈ കഥയെന്നും അദ്ദേഹം പറയുന്നു.

WEB DESK
Next Story
Share it