Begin typing your search...

ആദ്യം കാസ്റ്റ് ചെയ്തു, പിന്നെ ഒഴിവാക്കി വീണ്ടും തേടി വന്നപ്പോൾ ജലജ ചോദിച്ചു: 'എനിക്ക് സ്റ്റാർ വാല്യു ഇല്ലല്ലോ'

ആദ്യം കാസ്റ്റ് ചെയ്തു, പിന്നെ ഒഴിവാക്കി വീണ്ടും തേടി വന്നപ്പോൾ ജലജ ചോദിച്ചു: എനിക്ക് സ്റ്റാർ വാല്യു ഇല്ലല്ലോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം നേടിത്തന്ന വേനലിനു പിറകിൽ രസകരമായൊരു കഥയുണ്ടെന്ന് പറയുകയാണ് നടി ജലജ. അതിലെ നായികയായി തന്നെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട്, സ്റ്റാർ വാല്യു ഇല്ല എന്ന കാരണത്താൽ തന്നെ ഒഴിവാക്കി മറ്റൊരു നായികയെ കാസ്റ്റ് ചെയ്തുവെന്നും പിന്നീട് അവർ പിന്മാറിയപ്പോൾ തന്നെ വീണ്ടും നായികയാക്കിയെന്നും ജലജ പറയുന്നു.

പതിനഞ്ചിലധികം ചിത്രങ്ങളിൽ ഞാനഭിനയിച്ച വർഷമാണത്. വേനലിലേക്ക് സ്റ്റാർ വാല്യു ഉള്ള ഒരു നടിയെ കാസ്റ്റ് ചെയ്തു. സൂപ്പർ ഹിറ്റുകളുടെ ഡയറക്ടറുടെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ വേനലിൽനിന്ന് ആ നടി പിന്മാറി. സിനിമയുടെ അണിയറപ്രവർത്തകർ ജലജ തന്നെ അഭിനയിക്കണമെന്ന് പറഞ്ഞ് എന്റെ മുന്നിൽ വന്നു. ഞാൻ തമാശയായി പറഞ്ഞു: 'ജലജയ്ക്ക് സ്റ്റാർ വാല്യു ഇല്ലല്ലോ?' ആ സിനിമയിൽ ഞാൻ അഭിനയിച്ചു.

പതിനഞ്ചുവർഷത്തെ അഭിനയജീവിതത്തിൽ നൂറിലേറെ കഥാപാത്രങ്ങൾ. മിക്കതും ദുഃഖപുത്രിയുടെ വേഷമായിരുന്നുവെങ്കിലും പ്രതിഭാധനരായ സംവിധായകർക്കും നടീനടന്മാർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. അതു വലിയൊരംഗീകാരമാണ്. ഒപ്പമഭിനയിച്ചവർ, സംവിധായകർ പലരും ജീവിതം വിട്ടുപോയത് അകലെയിരുന്നാണു ഞാനറിഞ്ഞത്. അരവിന്ദൻ സാർ, ഭരതേട്ടൻ, പത്മരാജേട്ടൻ, വിശ്വംഭരൻ സാർ, ഐ.വി. ശശി സാർ പിന്നെ പ്രേംനസീർ, ജയൻ, ഭരത് ഗോപി, വേണു നാഗവള്ളി, സോമൻ, സുകുമാരൻ, രതീഷ്, ശ്രീനാഥ്, രവി മേനോൻ, കരമന ജനാർദ്ദനൻ നായർ, തിലകൻ, ശ്രീവിദ്യ ഇവർക്കൊപ്പമെല്ലാം ചെറുതും വലുതുമായി വ്യത്യസ്തമായി വേഷങ്ങളിടാൻ കഴിഞ്ഞു. പക്ഷേ, ഇന്ന് ഒപ്പമഭിനയിച്ച പലരും ഇല്ലല്ലോ എന്നോർക്കുമ്പോൾ വലിയ വേദന തോന്നും

Aishwarya
Next Story
Share it