Begin typing your search...
ജയിലർ 600 കോടിയിൽ; രജനിക്ക് ലാഭവിഹിതം കിട്ടിയതും കോടികൾ
സൂപ്പർ താരം രജനികാന്തിന്റെ പുത്തൻ ചിത്രം 'ജയിലർ' ന്റെ വമ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് നിർമാതാവ് കലാനിധി മാരൻ. കളക്ഷൻ 600 കോടി പിന്നിട്ടതോടെ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. ലഭാവിഹിതമാണു കൈമാറിയത്.
110 കോടി പ്രതിഫലമായി രജനീകാന്തിന് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.
Next Story