Begin typing your search...

ഒരിക്കലും പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍; ഒരു കംപ്ലീറ്റ് ആക്ടര്‍: മോഹന്‍ലാല്‍

ഒരിക്കലും പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍;  ഒരു കംപ്ലീറ്റ് ആക്ടര്‍: മോഹന്‍ലാല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ് യോദ്ധ. ചിത്രത്തില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ അധികവും മോഹന്‍ലാലും ജഗതി ശ്രീകുമാറും ഒരുമിച്ചുള്ള കോംബിനേഷന്‍ സീനുകളാണ്. എന്നാല്‍ ആക്‌സിഡന്റിന് ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ എന്ന നടനെക്കുറിച്ച് മോഹന്‍ ലാല്‍ പങ്കുവെക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒരിക്കലും പകരക്കാരനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍. ലാലേട്ടനും ശ്രീകുമാര്‍ അങ്കിളും തമ്മിലുള്ള കോംബിനേഷേന്‍സ് എല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് ഉര്‍വ്വശിയും പറഞ്ഞു.

'എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. ഒരു ടോം ആന്‍ ജെറി പോലെയാണ് ആ സിനിമ കാണേണ്ടത്. ഞാനും അദ്ദേഹവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം ഒരു ടോം ആന്‍ഡ് ജെറി പോലെയാണ്. അദ്ദേഹത്തെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും ഞാന്‍. അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും അദ്ദേഹം. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ ഒക്കെയായിരുന്നു രസം. സ്ലാപ്സ്റ്റിക് കോമഡിയുടെ ആളായിരുന്നു അദ്ദേഹം,' മോഹന്‍ലാല്‍ പറഞ്ഞു.

ശരീരം കൊണ്ടും മനസ് കൊണ്ടും ശാരീരം കൊണ്ടും എല്ലാം അഭിനയിക്കുന്ന ആളാണ്. അദ്ദേഹമാണ് ശരിക്കും കംപ്ലീറ്റ് ആക്ടര്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തെ എല്ലാവരും മിസ് ചെയ്യുന്നുണ്ട്. ദമയന്തി എന്ന കഥാപാത്രം ഇല്ലായിരുന്നെങ്കില്‍ യോദ്ധ എന്ന് പറയുന്ന സിനിമയേ ഉണ്ടാവുമായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മുറപ്പെണ്ണായ ദമയന്തിക്ക് വേണ്ടിയാണ് നാട്ടില്‍ വെച്ച് അവരുടെ തമ്മിലുള്ള അടികളൊക്കെ നടക്കുന്നത്. യോദ്ധ എന്ന സിനിമയില്‍ ചെറിയ വേഷമേ ഉള്ളുവെങ്കിലും എല്ലാം തനിക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ടാണ് അതില്‍ അഭിനയിച്ചതെന്നും ചെറിയ വേഷമാണോ വലിയ വേഷമാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല എന്നും ഉര്‍വശി പറഞ്ഞു.

തമിഴ്‌നാട്ടിലെ ധാരാളം കളക്ഷന്‍ നേടിയ ചിത്രമാണ്. മധുബാലയുടെ മലയാളത്തിലെ ഏറ്റവും നല്ല ചിത്രമാണ് യോദ്ധയെന്നും ഉര്‍വ്വശി അന്ന് ഓര്‍ത്തെടുത്തു പറഞ്ഞു. ചെസ്സ് കൡച്ച് വഴക്ക് കൂടുന്ന സീനിലൊക്കെ ബീന ആന്റണിയും താനുമൊക്കെ ജഗതി ചേട്ടന്റെ ആ സമയത്തെ കോമഡി കണ്ട് ചിരിക്കുകയായിരുന്നു എന്നും ഉര്‍വശി പറഞ്ഞു.

ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്. ഇതുവരെ മലയാളത്തില്‍ കേട്ട് പരിചയമില്ലാത്ത ശൈലി വേണം. കാരണം സിനിമയില്‍ കൂടുതല്‍ ഭാഗവും നേപ്പാളിലായിരുന്നു ചിത്രീകരിച്ചത്. ഈ സാഹചര്യത്തില്‍ അന്ന് മണി രത്‌നത്തിന് വേണ്ടി സിനിമയില്‍ സംഗീതം ചെയ്യുന്ന എ ആര്‍ റഹ്‌മാനെ ആരോ നിര്‍ദേശിച്ചത് വഴി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേട്ടു. അങ്ങനെയാണ് എ ആര്‍ റഹ്‌മാന്‍ സിനിമയുടെ ഭാഗമാകുന്നതെന്ന് സംവിധായകന്‍ സംഗീത് ശിവന്‍ നേരത്തെ പറഞ്ഞിരുന്നു.

WEB DESK
Next Story
Share it