Begin typing your search...

കുഞ്ചാക്കോ ബോബൻ, സെന്ന ഹെഗ്ഡെ ചിത്രം 'പദ്മിനി' പൂർത്തിയായി

കുഞ്ചാക്കോ ബോബൻ, സെന്ന ഹെഗ്ഡെ ചിത്രം പദ്മിനി പൂർത്തിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'പദ്മിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണു നായികമാര്‍.

കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് 'പദ്മിനി'. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.

സംഗീതംജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ആര്‍ഷാദ്, മേക്കപ്പ്‌രഞ്ജിത്ത് മണലിപ്പറമ്പ്, എഡിറ്റര്‍ മനു.





Aishwarya
Next Story
Share it