Begin typing your search...

പക്ക തിരുവനന്തപുരം ഭാഷ; തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്: അനശ്വര രാജൻ

പക്ക തിരുവനന്തപുരം ഭാഷ; തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്: അനശ്വര രാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനശ്വര രാജൻ ഇന്ന് തെന്നിന്ത്യൻ താരറാണിയായി വളർന്നിരിക്കുന്നു. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര വേഷമിട്ടത്. ആ ചിത്രത്തിനുവേണ്ടി തിരുവനന്തപുരം ഭാഷ പഠിക്കാൻ നടത്തിയ ശ്രമം തുറന്നുപറയുകയാണ് താരം:

എന്നോട് പറഞ്ഞിരുന്നു പക്ക തിരുവനന്തപുരം ഭാഷയാണ് സിനിമയിൽ. അതു പഠിക്കണം. തുടക്കത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, ചായ കുടിച്ചോ... മറുപടി ഓ... ഞാൻ ചോദിച്ചു, അല്ല ചായ കുടിച്ചോ... വീണ്ടും അതു തന്നെ മറുപടി. ഓ... എന്നു പറയുന്പോൾ കേൾക്കാത്തതു കൊണ്ടു പറയുന്ന ഓ... ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. അതെ, കുടിച്ചു എന്നുള്ളതിനാണ് അവർ ഓ... എന്നു പറയുന്നത്.

അപ്പോൾ ഞാൻ അതൊക്കെ കുറച്ചുപഠിച്ചു. പിന്നെ അവരുടെ എന്തര്... തുടങ്ങിയ ശൈലിയൊക്കെ ഞാൻ കുട്ട്യോളോട് സംസാരിച്ചു പഠിച്ചു. അതിനായി ഞാൻ ചെങ്കൽച്ചൂളയിലെ കുട്ടികളോടൊക്കെ സംസാരിച്ചു. തിരുവനന്തപുരം ഭാഷ പഠിക്കാൻ കുറച്ചു പണിയുണ്ടായിരുന്നു. ഡബ്ബിങ്ങിന് എന്നെ സഹായിക്കാൻ ഒരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ഡബ്ബ് ചെയ്യാൻ പറ്റി.

കോട്ടണ്‍ ഹിൽ സ്കൂളിലും അട്ടക്കുളങ്ങര സ്കൂളിലുമായിരുന്നു അധികവും ഷൂട്ടിങ്ങുണ്ടായിരുന്നത്. പിന്നെ ചെങ്കൽച്ചൂളയിൽ വച്ച്. പക്ഷേ, എല്ലാവരും നല്ല സപ്പോർട്ടാണ് തന്നത്. ഷൂട്ടിങ് നടക്കുന്പോൾ എല്ലാവരും അതിനുള്ള സിറ്റുവേഷൻ ഒരുക്കിത്തന്നു. അവിടെ ഷൂട്ട് ചെയ്യാൻ പ്രോബ്ലംസ് ഒന്നും ഉണ്ടായിരുന്നില്ല- അനശ്വര പറഞ്ഞു.It was difficult to learn the Thiruvananthapuram language

WEB DESK
Next Story
Share it