Begin typing your search...

'ഇനി ഉത്തരം' ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍

ഇനി ഉത്തരം ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അപര്‍ണ ബാലമുരളിയുടെ 'ഇനി ഉത്തരം ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍. സംവിധായകന്‍ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അപര്‍ണ ബാലമുരളി ആദ്യമായി അഭിനയിക്കുന്ന ത്രില്ലറാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സിനിമയുടെ ടെക്നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു. അവാര്‍ഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ട്.

കരിയറില്‍ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര് നല്‍കിയ അനുഭവങ്ങള്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്ന് സംവിധായകന്‍ സുധീഷ് രാമചന്ദ്രനും പറഞ്ഞു. ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Elizabeth
Next Story
Share it