Begin typing your search...

'എല്ലാവർക്കും ഞാൻ ഉമ്മ കൊടുക്കും, എനിക്കാരും തരാനില്ല'; ലാലേട്ടന്റെ പരാതി തീരുംമുന്നേ ഇന്ദ്രൻസിന്റെ ചുംബനം

എല്ലാവർക്കും ഞാൻ ഉമ്മ കൊടുക്കും, എനിക്കാരും തരാനില്ല; ലാലേട്ടന്റെ പരാതി തീരുംമുന്നേ ഇന്ദ്രൻസിന്റെ ചുംബനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ നടീനടൻമാരുടെ സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയിൽ വച്ചുനടന്നിരുന്നു. യോഗത്തിലെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ഒരു വീഡിയോയും വൈറലായിട്ടുണ്ട്. യോഗത്തിൽ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്‌നേഹചുംബനം നൽകുന്നത് കാണാം.

'ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല' എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്‌നേഹ ചുംബനം. പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സിദ്ദിഖും വേദിയിലുണ്ടായിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-'21 കാലത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.

WEB DESK
Next Story
Share it