"ഇക്ക' സ്നേഹത്തോടെ വിളിക്കുന്ന ആൾ എന്നെപ്പറ്റി മോശം പറഞ്ഞു, എനിക്കത് സഹിക്കാനായില്ല: മറീന മൈക്കിൾ
മറീന മൈക്കിൾ യുവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന നടിമാരിലൊരാളാണ്. സിനിമയിൽ തനിക്കുനേരിട്ട ദുരനനുഭവം തുറന്നുപറയുകയാണ് താരം.
ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്ട്രോളര് വന്നിട്ട് മെറീന ആണോ ഇതില്‍ ലീഡ് റോൾ എന്നു ചോദിച്ചു. എന്തിനാണ് ഇവർക്കൊക്കെ ലീഡ് റോൾ കൊടുക്കുന്നതെന്ന് വിമർശനപരമായി ചോദിക്കുകയും ചെയ്തു. ഞാന്‍ ചെയ്യുന്ന പടത്തിന്റെ കണ്ട്രോളര് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്.
ഇത്തരത്തിൽ ചോദിച്ച വ്യക്തി ഞാന്‍ "ഇക്ക' എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ്. അദ്ദേഹം എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല. അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായില്ല. അത് കേട്ടപ്പോള്‍ ആദ്യം ഒരു ഷോക്ക് ആയിരുന്നു.
പിന്നെ ആലോചിച്ചപ്പോള്‍, ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് ഞാന്‍ പ്രതീക്ഷിക്കുന്നതിന്റെ കുഴപ്പമാണല്ലോ എന്നു തോന്നി. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശപ്പെടേണ്ടി വരില്ല എന്നു മനസിലായി- മറീന പറഞ്ഞു.