Begin typing your search...

മമ്മൂക്ക ഒന്നു നോക്കിയാല്‍ മതി രക്ഷപ്പെട്ടു...; ഷിജു

മമ്മൂക്ക ഒന്നു നോക്കിയാല്‍ മതി രക്ഷപ്പെട്ടു...; ഷിജു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിരവധി സിനിമകളിലൂടെ സുപരിചിതനായ നടനാണ് ഷിജു. താരം അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞത് ആരാധകരും ചലച്ചിത്രലോകവും ഏറ്റെടുത്തു. മമ്മൂട്ടി അനുഗ്രഹീതനായ കലാകാരനാണെന്ന് ഷിജു. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്‌സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്കു തോന്നിയാല്‍, മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ വിജയിച്ചിരിക്കും. അത്രത്തോളം അനുഗ്രഹീതനായ വ്യക്തിയാണ്. മമ്മൂക്കയ്ക്ക് മുന്നില്‍ പോയി നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പോലും എനിക്ക് വിറയല്‍ വരും. ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും അങ്ങനെയാണ്. മറ്റുപല വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ അടുത്തൊക്കെ നടന്‍ എന്നൊരു ഫീല്‍ മാത്രമേ തോന്നിയിട്ടുള്ളൂ. എന്നാല്‍ മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല- ഷിജു പറഞ്ഞു.

WEB DESK
Next Story
Share it