Begin typing your search...

മിസ് ഇന്ത്യ മത്സരത്തിൽ ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു... എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ‌: ശ്വേത മേനോൻ

മിസ് ഇന്ത്യ മത്സരത്തിൽ ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു... എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ‌: ശ്വേത മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മും​ബൈ ഫാ​ഷ​ൻ ലോ​ക​ത്തും സി​നി​മാ ലോ​ക​ത്തും സാ​ന്നി​ധ്യ​മ​റി​യി​ച്ച ഒ​രു കാ​ല​ഘ​ട്ടം ശ്വേ​ത​യ്ക്കു​ണ്ടാ​യി​രു​ന്നു. 1994 ലെ ​മി​സ് ഇ​ന്ത്യ തേ​ർ​ഡ് റ​ണ്ണ​ർ അ​പ്പാ​ണ് ശ്വേ​ത. ഐ​ശ്വ​ര്യ റാ​യും സു​സ്മി​ത സെ​ന്നി​നൊ​പ്പ​മാ​ണ് ശ്വേ​ത അ​ന്ന് മ​ത്സ​രി​ച്ച​ത്. അ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​നി​പ്പോ​ൾ.

"ചാ​രി​ത​മാ​യാ​ണ് ഞാ​ൻ മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ച്ഛ​ൻ റി​ട്ട​യ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ വ​ന്നു. എ​നി​ക്ക് മ​ല​യാ​ളം തീ​രെ വ​ഴ​ങ്ങു​ന്നി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന് ഓ​ടാം എ​ന്നാ​യി​രു​ന്നു എ​നി​ക്ക്. കോ​ഴി​ക്കോ​ട് പാ​ർ​ല​റി​ൽ പോ​യ​പ്പോ​ൾ ഫെ​മി​ന മാ​ഗ​സി​ൻ ക​ണ്ടു. മി​സ് ഇ​ന്ത്യ​യു​ടെ ഫോം ​അ​തി​ലു​ണ്ട്. എ​ന്‍റെ ഫ്ര​ണ്ട് ഫി​ൽ ചെ​യ്ത് അ​യ​ച്ചു. അ​ങ്ങ​നെ​യാ​ണ് മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ഞാ​ൻ ഐ​ശ്വ​ര്യ റാ​യി​യു​ടെ റൂം ​മേ​റ്റാ​യി​രു​ന്നു. സു​സ്മി​ത സെ​ൻ എ​ന്‍റെ അ​ടു​ത്തു​ള്ള റൂ​മി​ലാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യെ​ക്കു​റി​ച്ചാ​ണ് ഞാ​ൻ കൂ​ടു​ത​ൽ അ​റി​ഞ്ഞ​ത്. പ​ക്ഷെ സു​സ്മി​ത അ​ന്നും ഇ​ന്നും എ​ന്നും ഇ​ങ്ങ​നെ​യാ​ണ്. എ​പ്പോ​ഴും ഒ​രു ഊ​ഷ്മ​ള​ത​യു​ണ്ട്. കു​റേ​ക്കൂ​ടി പ​ക്വ​ത​യു​ള്ള​യാ​ളാ​ണ്. അ​വ​രു​ടെ പ്രാ​യ​ത്തേ​ക്കാ​ളും.

സൗ​ന്ദ​ര്യ മ​ത്സ​ര വേ​ദി​യി​ൽ വി​ജ​യി​ക്കാ​ൻ ഐ​ശ്വ​ര്യ​ക്ക് ഒ​ന്ന് ര​ണ്ട് വ​ർ​ഷ​ത്തെ ട്രെ​യ്നിം​ഗ് ല​ഭി​ച്ചി​രു​ന്നു. ഞാ​ൻ ന​ട​ക്കാ​വി​ൽ നി​ന്നു പോ​യ​താ​ണ്. എ​നി​ക്കൊ​രു ട്രെ​യ്നിം​ഗും ല​ഭി​ച്ചി​ട്ടി​ല്ല. ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്. ഞാ​ൻ ഇ​ന്നും അ​ത് മ​റ​ക്കി​ല്ല. എ​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. നാ​ട്ടി​ലെ ഉ​മ്മ​മാ​രു​ടെ നി​ക്കാ​ഹി​ന്‍റെ ഡ്ര​സാ​ണ് ഷോ​യി​ൽ ഇ​ന്ത്യ​ൻ ഡ്ര​സ് റൗ​ണ്ടി​ലി​ട്ട​ത്. ഏ​തോ ഷോ​പ്പി​ൽ നി​ന്നും ര​ണ്ട് മൂ​ന്ന് സ്വിം ​സ്യൂ​ട്ട് ത​ന്നു. മൂ​വാ​യി​രം രൂ​പ​യാ​ണ് എ​നി​ക്ക് ചെ​ല​വാ​യ​ത്. ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം 1994 ലെ ​മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി​യ​ത് സു​സ്മി​ത സെ​ന്നാ​ണ്. ഐ​ശ്വ​ര്യ​ക്ക് ര​ണ്ടാം സ്ഥാ​ന​മാ​യി​രു​ന്നു''- ശ്വേത പ​റ​ഞ്ഞു.

WEB DESK
Next Story
Share it