നദിയുടെ പുനരുദ്ധാരണം; നൃത്തം ചെയ്ത് ഹേമ മാലിനി
ഞായറാഴ്ച മുംബൈയിൽ ഹേമമാലിനി തന്റെ 'ഗംഗാ' എന്നു പേരിട്ടിരിക്കുന്ന ബാലെ അവതരിപ്പിച്ചു. മകൾ ഇഷ ഡിയോൾ ചടങ്ങിൽ നിന്നുള്ള ചിത്രം സഹിതം ട്വിറ്ററിൽ അമ്മയെ അതിന്റെ പേരിൽ പ്രശംസിക്കുകയും ചെയ്തു. ഗംഗാ നദിയെ അടിസ്ഥാനമാക്കിയുള്ള ഈ ബാലെ അവതരിപ്പിച്ച ഹേമ മാലിനി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. എൻസിപിഎ ഗ്രൗണ്ടിലെ ഫ്രീസ്‌റ്റൈൽ നൃത്ത പ്രകടനത്തിനിടെ ഹേമ ഗംഗയായി മാറി, അതിൽ കുറച്ച് ഏരിയൽ സ്റ്റണ്ടുകളും ഉൾപ്പെടുന്നു. ഹേമയുടെ അതുല്യമായ സ്റ്റേജ് ആക്ടിനെ പ്രശംസിച്ച് മകളും നടിയുമായ ഇഷ ഡിയോൾ ഇപ്പോൾ ഒരു കുറിപ്പ് വീണ്ടും എഴുതിയിട്ടുണ്ട്.
നീലയും വെള്ളയും കലർന്ന വസ്ത്രമണിഞ്ഞ ഹേമ വായുവിൽ നൃത്തം ചെയ്യുന്ന അതിശയിപ്പിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഇഷ ട്വീറ്റ് ചെയ്തു, ''എന്റെ അമ്മ സ്റ്റേജിൽ ഗംഗ അവതരിപ്പിക്കുന്നത്തിനു ഞാൻ സാക്ഷിയായിരുന്നു. ശ്രദ്ധേയമായ പ്രകടനം, നമ്മുടെ പരിസ്ഥിതിയെയും നദിയുടെ പുനരുദ്ധാരണത്തെയും കുറിച്ചുള്ള വളരെ ശക്തമായ സന്ദേശവുമായി ദൃശ്യപരമായി അതിശയിപ്പിക്കുന്ന പ്രകടനമാന് അമ്മ കാഴ്ച വച്ചത് .. അവരുടെ അടുത്ത ഷോയും എനിക്ക് കാണണം. ലവ് യു അമ്മേ ...'
മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് പൂനെയിലും നാഗ്പൂരിലും ഹേമ ബാലെ അവതരിപ്പിച്ചിരുന്നു. നൃത്തത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ , അവർ നേരത്തെ ANI യോട് പറഞ്ഞു, ''ഞാൻ ലോകമെമ്പാടും വ്യത്യസ്ത തരം ബാലെ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, അവ പൊതുജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. ദുർഗ, രാധാകൃഷ്ണൻ തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങളെ ശുദ്ധമായ ക്ലാസിക്കൽ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ നമ്മുടെ സംസ്‌കാരത്തെപരിപോഷിപ്പിക്കുന്ന. പക്ഷേ, ഗംഗാനദിയെക്കുറിച്ചുള്ള ഈ ബാലെയിൽ നമുക്ക് വളരെ കൃത്യമായി അടു ക്കൊപ്പിച്ച് ശാസ്ത്രീയ നൃത്തം ചെയ്യാൻ കഴിയില്ല. അതിനാൽ, മനോഹരമായ നൃത്തങ്ങളുടെ വളരെ സ്വതന്ത്രമായ ഒരു ശൈലി നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും.
അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആശയമാണ് 'ഗംഗ' എന്നും ഹേമ പറഞ്ഞു, ''അടിസ്ഥാനപരമായി, ഗംഗാ നദിയുടെ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് ഗംഗ നദിയിൽ ഞാൻ നടത്തിയ നൃത്ത ബാലെയാണിത്. അത് ബനാറസിൽഅരങ്ങേറണമെന്നും അവർ ആഗ്രഹിക്കുന്നു.