Begin typing your search...

നടിമാരെല്ലാം മോശക്കാരോ...? അവസരം നഷ്ടമാകുമെന്നു കരുതിയാണോ പ്രതികരിക്കാത്തത്..., മാന്യമായി തൊഴിലെടുക്കുന്നവർ സിനിമയിലില്ലേ

നടിമാരെല്ലാം മോശക്കാരോ...? അവസരം നഷ്ടമാകുമെന്നു കരുതിയാണോ പ്രതികരിക്കാത്തത്..., മാന്യമായി തൊഴിലെടുക്കുന്നവർ സിനിമയിലില്ലേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലും പൊതുസമൂഹത്തിലും വലിയ ഞെട്ടലാണുണ്ടാക്കിയത്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി വനിതാ ജൂനിയർ ആർട്ടിസ്റ്റുകൾ മുൻനിര താരങ്ങൾക്കെതിരേയും സംവിധായകർക്കെതിരേയും രംഗത്തുവന്നു. തങ്ങളുടെ ദുരനുഭവങ്ങൾ ചാനലുകളിലൂടെ തുറന്നുപറയുകയും ചെയ്തു. എന്നാൽ, ആരോപണങ്ങൾ ഉന്നയിച്ചവർ സിനിമാമേഖലയിലെ സജീവ താരങ്ങളല്ല. വിരലിലെണ്ണാവുന്ന സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് അല്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്തവരാണ്.

ഇവരെല്ലാം ആരോപിക്കുന്നത് കിടപ്പറ പങ്കിട്ടാൽ സിനിമയിൽ മികച്ച അവസരം തരാമെന്നു ചില മുൻനിരക്കാർ വാഗ്ദാനം ചെയ്തുവെന്നാണ്. മാത്രമല്ല, കിടന്നുകൊടുക്കാതെ ആർക്കും താരമാകാൻ കഴിയില്ലെന്നും ഇവർ ആരോപിക്കുന്നു. അപ്പോൾ, സിനിമയിലുള്ള വനിതാതാരങ്ങളെല്ലാം കിടന്നുകൊടുക്കുന്നവരാണ് എന്നാണോ ഇവർ അർഥമാക്കുന്നത്. മാന്യമായി സിനിമയിൽ ജോലി ചെയ്യുന്ന എത്രയോ വനിതകളും പുരുഷന്മാരുമുണ്ട്. ഇവരെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.

മുൻനിരക്കാരുടെ താത്പര്യങ്ങൾക്കു വഴങ്ങി സിനിമയുടെ ലൈംലൈറ്റിൽ മിന്നിത്തിളങ്ങുന്ന വനിതകൾ മോശമാണെന്നാണോ ഇക്കൂട്ടർ ഉദ്ദേശിക്കുന്നത്. ചില നടിമാർ, സിനിമയിൽ കരിയർ ഉറപ്പിക്കാനായി സൗഹൃദമുണ്ടാക്കുകയും അതിന്റെ പേരിൽ കിടക്ക പങ്കിടുകയും അയാളിൽനിന്നു നേടേണ്ടെതെല്ലാം നേടിക്കഴിഞ്ഞശേഷം പീഡിപ്പിച്ചു, മോശം പെരുമാറ്റമുണ്ടായി എന്നൊക്കെ പറയുന്നതിൽ എന്തു ധാർമികതയാണുള്ളതെന്നും ചിലർ ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ചർച്ചകളാണു നടക്കുന്നത്.

ആരോപണ വിധേയനായ മുതിർന്ന നടനും അമ്മയുടെ ഭാരവാഹിയുമായ സിദ്ധീഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ബംഗാളി നടിയുടെ ആരോപണത്തെത്തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി സ്ഥാനം രാജിവച്ചു. കൂടുതൽ വെളിപ്പെടുത്തലുകളും വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

പലരുടെും വെളിപ്പെടുത്തലുകൾ അനുസരിച്ച് വഴങ്ങിയാൽ മാത്രമാണ് ചാൻസ് ലഭിക്കുക എന്നാണ്. ചിലർ ചോദിക്കുന്നത്, അപ്പോൾ തങ്ങളുടെ കരിയറിൽ പവർ ഗ്രൂപ്പ് ഇടപെടുമോ, അവസരം ഇല്ലാതാകുമോ, കരിയർ നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവരുമോ എന്ന ഭയം കൊണ്ടാണോ വനിതാതാരങ്ങൾ ചൂഷകരായ പ്രമുഖർക്കെതിരേ വെളിപ്പെടുത്തലുകൾ നടത്താത്തത്. എന്തായാലും ആരോപണങ്ങളിൽ കേസ് എടുക്കുമോ എന്നാണ് അറിയേണ്ടത്. ആരോപണങ്ങൾ സത്യമെങ്കിൽ ഇതിനൊക്കെ തെളിവുകളുണ്ടോ കോടതിയിൽ ഇതെല്ലാം തെളിയിക്കാൻ കഴിയുമോ വ്യക്തിഹത്യയാണു നടക്കുന്നതെങ്കിൽ അതെല്ലാം വലിയ നിയമക്കുരുക്കുകളിലേക്കു പോകും. വരും നാളുകളിലറിയാം എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന്...

WEB DESK
Next Story
Share it