Begin typing your search...

കൺമണി നീയെൻ കരംപിടിച്ചാൽ....; ഗോപി സുന്ദറിന് അമൃത കൊടുത്ത പുതുവത്സരസമ്മാനം?

കൺമണി നീയെൻ കരംപിടിച്ചാൽ....; ഗോപി സുന്ദറിന് അമൃത കൊടുത്ത പുതുവത്സരസമ്മാനം?
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

ഗോപി സുന്ദർ-അമൃത സുരേഷ് ദമ്പതികളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് കമന്റുകൾ ധാരളം പരക്കുന്നുണ്ടെങ്കിലും ഗോപി സുന്ദറും അമൃത സുരേഷും അതൊന്നും ശ്രദ്ധിക്കാറില്ല. തങ്ങളുടെ സംഗീതലോകവുമായി അവർ മുന്നോട്ടുപോകുന്നു. ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞതു മുതൽ അവരെ അനുകൂലിച്ചുകൊണ്ടും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടും സോഷ്യൽ മീഡിയയിൽ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്.

കഴിഞ്ഞവർഷം മുതലാണ് ഇരുവരും ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുന്നത്. ഇരുവരുടെയും ആദ്യത്തെ ന്യൂ ഇയർ ആണ് കഴിഞ്ഞത്. പുതുവത്സരദിനത്തിൽ അമൃത സുരേഷ് കൊടുത്ത സമ്മാനത്തെക്കുറിച്ച് പറയുകയാണ് ഗോപി സുന്ദർ. ഈ വർഷം ആദ്യമായി ലഭിച്ച സമ്മാനമാണിതെന്ന് ഗോപി സുന്ദർ. തന്റെ 'കണ്മണി' നൽകിയ സമ്മാനമാണിതെന്നായിരുന്നു ഗോപിയുടെ വാക്കുകൾ.

ഒരു സൺ ഗ്ലാസ് ആണ് ഗോപി സുന്ദറിന് അമൃത നൽകിയ ന്യൂയർ ഗിഫ്റ്റ്. കരേറ എന്ന കമ്പനിയുടെ സൺഗ്ലാസ് അണു നൽകിയത്. പതിനായിരും രൂപയ്ക്കു മുകളിൽ വിലയുള്ള ഗ്ലാസ് ആണിത്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി സുഹൃത്തുക്കൾ ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്. സംഗീതസംവിധായകനായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും തങ്ങളുടെ കരിയറിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പുതുവത്സരനാളിൽ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു.

Ammu
Next Story
Share it