Begin typing your search...
എന്റെ മകന് അത്രയും ഭാരമുണ്ടാകില്ല- സുരേഷ് ഗോപി
മലയാളികളുടെ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളില്‍ ഇത്രത്തോളം തിളങ്ങിയ മറ്റൊരു നടനും നമുക്കില്ല. ക്ഷോഭിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍, ജനങ്ങള്‍ ആഗ്രഹിക്കുന്ന എത്രയോ പോലീസ് വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. രാഷ്ട്രീയത്തിലും ഇത്രത്തോളം തിളങ്ങിയ മറ്റൊരു നടനും നമുക്കില്ല.
ഞാനൊരു വലിയ നടനല്ലാത്തതിനാല്‍ പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം എന്റെ മകനുമേല്‍ ഉണ്ടാകില്ല. ഞാന്‍ വിനയം കൊണ്ടു പറയുന്നതല്ല. യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുള്ള ഭാരം, പ്രണവിനുള്ള ഭാരം അതെന്തായാലും ഗോകുലിനുണ്ടാകില്ല. കാരണം അത്രയും വലിയ നടനല്ല ഞാന്‍- സുരേഷ് ഗോപി പറഞ്ഞു.
Next Story