Begin typing your search...

ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഗൗതമി, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്

ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഗൗതമി, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൗതമി നായരെ മലയാളിക്കു മറക്കാൻ കഴിയില്ല. അധികം ചിത്രങ്ങളില്ലെങ്കിലും ഫഹദ് ഫാസിൽ നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലെ ഗൗതമിയുടെ നഴ്സായുള്ള പ്രകടനം ആരും മറക്കില്ല. ഫഹദിന്റെ കാമുകിയായ തമിഴ് പെൺകുട്ടിയുടെ വേഷമായിരുന്നു അത്. സെക്കന്റ് ഷോ ആണ് ഗൗതമിയുടെ ആദ്യ ചിത്രം. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ചുനാൾ മുമ്പ് വിവാഹമോചിതരായിരുന്നു. പക്ഷേ അക്കാര്യം താരങ്ങൾ ഇതുവരെയും പരസ്യപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും ഗൗതമി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഒരു ചാറ്റ് ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ഇതേക്കുറിച്ചെല്ലാം ഗൗതമി സംസാരിച്ചത്. ഞാൻ എന്നൊരാൾ ഇവിടെയുണ്ടെന്നത് നമ്മൾ തന്നെ വേണം ആളുകളെ അറിയിക്കാൻ. സിനിമയിൽ നിരവധി പുതിയ ആളുകൾ വന്നുകഴിഞ്ഞു. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയാറായി നിൽക്കുകയാണെന്ന കാര്യം സിനിമാമേഖലയിൽ പലർക്കും അറിയില്ല. അവർ എന്നോട് ചോദിക്കുന്നത് നിങ്ങൾ ഇപ്പോഴും അഭിനയിക്കുന്നണ്ടോ എന്നാണ്. ഇനി ഞാൻ സംവിധാനം മാത്രമെ ചെയ്യുന്നുള്ളു എന്നാണ് ഇൻഡസ്ട്രിയിലെ പലരും ധരിച്ചിരിക്കുന്നത്.

പേഴ്സണൽ ലൈഫിൽ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേർപിരിഞ്ഞുവെന്നത് പലർക്കും അറിയില്ല. അത് പുറത്തുപറഞ്ഞ് പിന്നെ ഒരു വാർത്തയായി വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകൾ പലതും പറഞ്ഞു നടക്കും. ഡിവോഴ്സായി എങ്കിലും ശ്രീനാഥിനെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഞാൻ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്. ഫൈറ്റോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാൻ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിംഗിലായിരുന്നു.

ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല. ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി. ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചു. സാധിച്ചില്ല.

Aishwarya
Next Story
Share it