Begin typing your search...

'കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു, ​അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി'; ​ഗൗതം മേനോൻ

കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു, ​അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി; ​ഗൗതം മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മമ്മൂട്ടി-​ഗൗതം മേനോൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്. തമിഴിലെ ഹിറ്റ് സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ജനുവരി 23 ന് റിലീസ് ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സിനിമയുണ്ടായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ​ഗൗതം മേനോൻ. മഞ്ജു വാര്യരെ വെച്ച് സിനിമ ചെയ്യാനിരുന്ന താൻ പിന്നീട് ആ പ്രൊജക്ടിന് പകരം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നെന്ന് ​ഗൗതം മേനോൻ പറയുന്നു. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മഞ്ജു വാര്യർ കാരണമാണ് നീരജിനെ (നീരജ് രാജൻ) കണ്ടത്. ഞങ്ങൾ ടച്ചിലുണ്ട്. ഒരു സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നു. മഞ്ജു വാര്യർ ഈ എഴുത്തുകാരനെ ചെന്നെെയിലേക്ക് കൊണ്ട് വന്നു. അദ്ദേഹം കഥയെഴുതി ഞാൻ സംവിധാനം ചെയ്ത് മഞ്ജു അഭിനയിക്കുന്ന സിനിമ. എന്നാൽ ഈ സിനിമ നടന്നില്ല. ഈ എഴുത്തുകാരനുമായുള്ള സംസാരങ്ങൾക്കിടെ മറ്റെന്തെങ്കിലും ആശയങ്ങളുണ്ടോ എന്ന് ചോദിച്ചു. മലയാളത്തിൽ എബിസിഡി എന്ന സിനിമയുടെ തിരക്കഥയുടെ ഭാ​ഗമായിരുന്നു നീരജ്. എനിക്കിഷ്ടമുള്ള സംവിധായകൻ മാർട്ടിൻ പ്രകാട്ടിനൊപ്പം വർക്ക് ചെയ്യുന്നു.

ഡൊമിനിക്കിന്റെ കഥ എന്നോട് നീരജ് പറഞ്ഞു. ഈ കഥ തനിക്ക് വളരെ ഇഷ്ടമാവുകയും ഇത് സിനിമയിലേക്ക് എത്തിയെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി. ഈ കഥ പല നടൻമാരോടും പറഞ്ഞു. മമ്മൂട്ടി സാറിന് ഇത് വർക്കാകും എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു കഥ അദ്ദേഹം തെരഞ്ഞെടുക്കുമെന്ന് അവർ കരുതിയില്ല. മമ്മൂട്ടി സാറുടെ എക്സ്പിരിമെന്റ് വർക്കുകൾ ഞാൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ബസൂക്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സിനിമയെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ല. ഷൂട്ടിം​ഗിന് ശേഷം ഞാൻ ധൈര്യത്തോടെ അദ്ദേഹത്തിന്റെ ടീമിലൊരാളെ കോൺടാക്ട് ചെയ്തു. പെട്ടെന്ന് അവർ കൂടിക്കാഴ്ച ഏർപ്പാടാക്കി. ഞാനും റൈറ്ററുമുണ്ട്. അദ്ദേഹം കഥയുടെ ഐഡിയ ചോദിച്ചാൽ പറയേണ്ട, നരേഷനിലേക്ക് കടക്കാമെന്ന് നീരജ് പറഞ്ഞു.

അദ്ദേഹം ഐഡിയ ചോദിച്ചു. ഇൻവെസ്റ്റി​ഗേഷൻ എന്ന് പറഞ്ഞപ്പോൾ നോ ​ഗൗതം, കേരളത്തിൽ മുഴുവനും ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറികളാണ്, ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്തെങ്കിലും സബ്ജക്ടാണെങ്കിൽ പറയാൻ പറഞ്ഞു. പത്ത് മിനുട്ടിനുള്ളിൽ മീറ്റിം​ഗ് കഴിഞ്ഞു. കഥ കേട്ട് നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ കഥ പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി. അവസാനം ഇഷ്ടമായി, നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് സിനിമ തുടങ്ങിയെന്നും ​ഗൗതം മേനോൻ ഓർത്തു. കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നെന്നും ​ഗൗതം മേനോൻ പറയുന്നു.

ചർച്ചയ്ക്ക് ശേഷം ലൈൻ പ്രൊജ്യൂസറെ വിളിച്ച് കാസ്റ്റിം​ഗ് ഏജൻസിയെക്കുറിച്ച് പറഞ്ഞപ്പോൾ കാസ്റ്റിം​ഗ് സർ ചെയ്യുമെന്ന് അവർ മറുപടി നൽകി. ആര് ഏത് കഥാപാത്രം ചെയ്യുമെന്ന് അദ്ദേഹം ഇരുന്ന് തീരുമാനിച്ചു. ഒരുപാട് വർക്കുകൾ കാണുന്നയാളാണ്. നല്ല അവബോധമുണ്ട്. ഏതെങ്കിലും സിനിമയിൽ നിന്ന് ചെറിയ അഭിനേതാക്കളെ കണ്ടുപിടിക്കുമെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി.

WEB DESK
Next Story
Share it