Begin typing your search...

'റെജീന ' യിലെ ആദ്യ ഗാനം; വീഡിയോ പുറത്തിറങ്ങി

റെജീന  യിലെ ആദ്യ ഗാനം; വീഡിയോ പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംവിധായകൻ ഡോമിൻ ഡിസിൽവ പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'റെജീന '. ഇതിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

'ഒരോ മൊഴി ഓരോ

മിഴി ഓരോ

ചിരി ഓരോന്നിലും

മഴയെ അറിയവേ.....

എന്നു തുടങ്ങുന്ന ഗാനത്തിന് വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ശ്രവണ മധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ' റെജീന 'ക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.


Ammu
Next Story
Share it