Begin typing your search...

'ഏക് ദം ഏക് ദം'; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഏക് ദം ഏക് ദം; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ഏക് ദം ഏക് ദം' എന്ന ഗാനം ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ജി വി പ്രകാശ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ് ഹരിഹരനുമാണ്. മികച്ച അഭിപ്രായമാണ് ഗാനത്തിന് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്.

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. നിർമ്മാണക്കമ്പനിയുടെ മുൻ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകൻ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തിൽ ആകർഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാൽ അണിയറപ്രവർത്തകർ ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബർ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.


WEB DESK
Next Story
Share it