Begin typing your search...

സിനിമ മൊബൈലിൽ പകർത്തുന്ന സംഘം പിടിയിൽ; വലയിലായത് തിരുവനന്തപുരത്ത് നിന്ന് 'രായൻ' പകർത്തുന്നതിനിടെ

സിനിമ മൊബൈലിൽ പകർത്തുന്ന സംഘം പിടിയിൽ; വലയിലായത് തിരുവനന്തപുരത്ത് നിന്ന് രായൻ പകർത്തുന്നതിനിടെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതിയ സിനിമകൾ തിയേറ്ററിൽനിന്ന് മൊബൈലിൽ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സ്വദേശികൾ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററിൽനിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തിയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി.

'ഗുരുവായൂരമ്പലനടയിൽ' ഉൾപ്പെടെയുള്ള സിനിമകൾ പ്രതികൾ മൊബൈൽഫോണിൽ പകർത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. 'ഗുരുവായൂരമ്പലനടയിൽ' റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലർ മൊബൈൽഫോണിൽ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിർമാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ വലയിലായത്.

തിരുവനന്തപുരത്തെ തിയേറ്ററിൽനിന്നാണ് 'ഗുരുവായൂരമ്പലനടയിൽ' മൊബൈൽഫോണിൽ പകർത്തിയതെന്ന് സൈബർ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് തിയേറ്റർ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്ചിത്രമായ 'രായൻ' മൊബൈൽഫോണിൽ പകർത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്. ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.

WEB DESK
Next Story
Share it