Begin typing your search...

'അഴിമതിയുടെ ലോകത്ത് വലിയ കളികൾ നടക്കുന്നു'; ഇന്ത്യൻ 2-നെതിരെ ഇ സേവ ജീവനക്കാർ

അഴിമതിയുടെ ലോകത്ത് വലിയ കളികൾ നടക്കുന്നു; ഇന്ത്യൻ 2-നെതിരെ ഇ സേവ ജീവനക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ഷങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2 എന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാർ. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു.

ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ദൈർഘ്യം 12 മിനിറ്റ് വെട്ടിക്കുറച്ചെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ചിത്രം റിലീസിനെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ദൈർഘ്യം കുറച്ചത്. 'ഇന്ത്യൻ 2' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ദൈർഘ്യത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചകൾ നടത്തിയിരുന്നു.

WEB DESK
Next Story
Share it