നായകനാവുക ഏറ്റവും വലിയ നേട്ടമെന്നു വിശ്വസിക്കുന്നില്ല: നീരജ് മാധവ്
സംവിധായകനാകാന്‍ മോഹിച്ച് സിനിമയിലെത്തി നടനായി മാറിയ താരമാണ് നീരജ് മാധവ്. പിന്നീട്, കോറിയോഗ്രാഫറായും തിരക്കഥാകൃത്തായും നീരജ് എന്ന ചെറുപ്പക്കാരന്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങിയ നീരജിന്റെ യാത്ര നായകനിലും എത്തിയിരുന്നു.
നായകനാവുക എന്നതാണ് ഏറ്റവും വലിയ നേട്ടമെന്നു താന്‍ വിശ്വസിക്കുന്നില്ലെന്ന് നീരജ് മാധവ്. ഒരു മാഗസിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്നെ സംബന്ധിച്ചു കഥാപാത്രമാണു വലിത്. അതു വില്ലനോ അതിഥി വേഷമോ എന്തുമാകാം. എന്റെ കഥാപാത്രത്തിനു വ്യത്യസ്തമായി എന്താണ് ചെയ്യാനുള്ളത്, അല്ലെങ്കില്‍ ആ കഥാപാത്രം സിനിമ വിട്ട് പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുമോ എന്നതാണ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. ഇനിയും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം അതുതന്നെയാകും.
ഒരു സിനിമയില്‍ കോറിയോഗ്രഫി ചെയ്തത് യാദൃച്ഛികമായി സംഭവിച്ചതാണ്. അത് ഒരിക്കലും തുടരാനാഗ്രഹിക്കുന്ന കാര്യമല്ല. ഡാന്‍സ് പാഷനാണ്. സ്ഥിരമായി പ്രാക്ടീസ് ചെയ്യാറില്ല. ഇഷ്ടമുള്ളപ്പോള്‍ ചെയ്യും. അഭിനയമാണു മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ വളര്‍ച്ചകള്‍ ഉണ്ടാകുമ്പോഴാണ് നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആത്മവിശ്വാസം ഉണ്ടാകുന്നത്. ഒരു സ്ലോ ആന്‍ഡ് സ്റ്റഡിയായ വളര്‍ച്ചയാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്നും താരം പറഞ്ഞു.