Begin typing your search...

മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നു; ജിയോ ബേബി

മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നു; ജിയോ ബേബി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരു കലാകാരൻ എന്ന നിലയിൽ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറയുന്നു.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നു. സിനിമയ്ക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെൻസറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിർമാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് - ജിയോ ബേബി കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കാതൽ- ദ കോർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി, സിനിമകളുടെ പ്രമേയത്തിന്റെ പേരിൽ എതിർപ്പുകളും വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കാതൽ ദ കോർ സ്വവർഗ്ഗാനുരാഗിയായ ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

WEB DESK
Next Story
Share it