Begin typing your search...

സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' റിലീസിനൊരുങ്ങുന്നു

സാന്ദീപ് സംവിധാനം ചെയ്യുന്ന അച്ഛനൊരു വാഴ വെച്ചു റിലീസിനൊരുങ്ങുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് "അച്ഛനൊരു വാഴ വെച്ചു"സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ 'അച്ഛനൊരു വാഴ വെച്ചു " മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന " അച്ഛനൊരു വാഴ വെച്ചു" എന്ന ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ, സോഹൻ സീനു ലാൽ,ബൈജു എഴുപുന്ന,ഫുക്രു, അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

കെ ജയകുമാർ,സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ-വി സാജൻ. പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ-കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം-ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ-പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരീഷ് മോഹൻ,അലീഷ, ഷാഫി റഹ്മാൻ,പി ആർ ഒ-എ എസ്.ദിനേശ്

WEB DESK
Next Story
Share it