Begin typing your search...

അവതാരക ഉത്തരം വളച്ചൊടിച്ചോ?; അതോ മഞ്ജു വാര്യര്‍ പ്രണയത്തിലോ..?

അവതാരക ഉത്തരം വളച്ചൊടിച്ചോ?; അതോ മഞ്ജു വാര്യര്‍ പ്രണയത്തിലോ..?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആഘോഷിക്കപ്പെടുന്ന ഒരേയൊരു നടിമാത്രം, മഞ്ജു വാര്യര്‍. താരം അടുത്തിടെ ഒരു ചാനല്‍ അവതാരകയ്ക്കു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. താരം പറഞ്ഞ മറുപടിയില്‍ പ്രണയത്തിന്റെ ധ്വനിയുള്ളതായി ആരാധകരും കരുതുന്നതായാണ് റിപ്പോര്‍ട്ട്. കലാജീവിതത്തോടൊപ്പം മഞ്ജുവിനു കുടുംബജീവിതവും ലഭിക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മാത്രമല്ല പിന്നീട് സിനിമയില്‍ നിന്നു മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്.

ഇപ്പോഴിതാ താരത്തെക്കുറിച്ച് പുതിയ വാര്‍ത്തയാണ് അവിശ്വസനീയമായി തോന്നുന്നത്. മഞ്ജു വാര്യര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ ഒരു അഭിമുഖമാണ് ഈ പ്രണയവാര്‍ത്ത പ്രചാരണങ്ങളുടെ തുടക്കം.

ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നാണ് താരം മറുപടി നല്‍കിയത്. ഇതോടെയാണ് നടി പ്രണയത്തിലാണെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

WEB DESK
Next Story
Share it