Begin typing your search...

പിഷാരടിക്കൊപ്പം ഇപ്പോൾ ഷോ ചെയ്യാത്തതിന് കാരണം ഇതാണ്; പേടിയാണ്; ധർമ്മജൻ

പിഷാരടിക്കൊപ്പം ഇപ്പോൾ ഷോ ചെയ്യാത്തതിന് കാരണം ഇതാണ്; പേടിയാണ്; ധർമ്മജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ധർമ്മജൻ ബോൾഗാട്ടി-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഷോകളിലും അല്ലാതെയുമെല്ലാം പിഷാരടി പലപ്പോഴും ധർമ്മജനെ ട്രോളിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ധർമ്മജൻ. തന്നെ കളിയാക്കിയത് ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. ചിലർക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്. അവർക്ക് ഈഗോ അടിക്കും. ഞങ്ങൾക്ക് ഈഗോ എന്നൊന്ന് ഇത്രയും കാലത്തിനിടെ ഉണ്ടായിട്ടില്ല. അവൻ എന്നെ കളിയാക്കിയാലും ഞാൻ അവനെ കളിയാക്കിയാലും. ഈഗോ ഉണ്ടായാലാണ് ഇതൊക്കെ സംഭവിക്കുന്നത്. എന്നെ കളിയാക്കിയതിന് ചിലർ അവനോട് ചോദിക്കും. നിന്നെ കളിയാക്കിയിട്ട് എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പിഷാരടി പറയും.

സാമ്പത്തിക ഇടപാടുകളാണ് ഏറ്റവും കൂടുതൽ സൗഹൃദം ഇല്ലാതാക്കുന്നത്. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു പ്രശ്‌നവുമില്ല. എനിക്ക് ബഹുമാനം കൂടിയുള്ള ആളാണ് പിഷാരടി. അച്ഛനാണ് എനിക്ക് റോൾ മോഡൽ. അത് കഴിഞ്ഞാൽ എനിക്ക് ഇത്തിരി പേടിയുള്ളത് പിഷാരടിയെ ആണ്. അവൻ എന്നേക്കാൾ ഇളയതാണെങ്കിൽ പോലും. അറിയിക്കാൻ പറ്റാത്ത ഇഷ്ടം അവനോടുണ്ട്. കൃത്യനിഷ്ഠ ഞാൻ പഠിച്ചത് പിഷാരടിയിൽ നിന്നാണെന്നും ധർമ്മജൻ വ്യക്തമാക്കി.

ഞാനും പിഷാരടിയുമായുള്ള സ്റ്റേജ് പ്രോഗ്രാം ഇപ്പോൾ വളരെ കുറവാണ്. എനിക്ക് പേടിയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വരുന്ന കോമഡികൾ മറികടക്കാൻ വലിയ പാടാണെന്നും ധർമ്മജൻ വ്യക്തമാക്കി. പുതിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ധർമ്മജൻ ചൂണ്ടിക്കാട്ടി. ഒരു വിദേശ ഷോയിൽ നടന്ന സംഭവവും നടൻ ഓർത്തു.

കലാഭവൻ മണി, ഞാൻ, ജാഫർ ഇടുക്കി, മനോജ് ഗിന്നസ് എന്നിവർ ഓസ്‌ട്രേലിയിൽ ഒരു പരിപാടിക്ക് പോയി. നിങ്ങൾക്ക് ഞാനൊരു ഡയലോഗ് തരും, ആ ഡയലോഗ് കൃത്യമായി പറഞ്ഞാൽ നിങ്ങൾക്ക് സിനിമയിൽ അവസരമുണ്ടാകുമെന്ന് ഒരു സ്‌കിറ്റിൽ മനോജ് ഗിന്നസ് പറഞ്ഞു. 'നെട്ടൂരാനോടാണോടാ നിന്റെ കളി' എന്ന ഡയലോഗല്ലേ എന്ന് കാണികൾ വിളിച്ച് പറഞ്ഞു. മനോജ് വീണ്ടും പറഞ്ഞപ്പോൾ കാണികൾ ആവർത്തിച്ചു. നെറ്റിലുണ്ട്, അതാണ് എന്ന് ജാഫറിക്ക. കോമഡി ചെയ്യാൻ പറ്റാതെ മനോജും താനുമെല്ലാം ഇതോടെ സ്റ്റേജിന് പിന്നോട്ട് പോയെന്നും ധർമ്മജൻ ഓർത്തു.

അടുത്തിടെയാണ് ധർമ്മജൻ ഭാര്യ അനൂജയെ രണ്ടാമത് വിവാഹം ചെയ്തത്. പതിനാറ് വർഷം മുമ്പ് നടന്ന പ്രണയ വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാലാണ് ഇവർ രണ്ടാമത് വിവാഹം ചെയ്തത്.

WEB DESK
Next Story
Share it