Begin typing your search...

അന്ന് ദേവദൂതന്‍ കണ്ടിറങ്ങിയത് ഹൃദയം തകര്‍ന്ന്: സിബി മലയില്‍

അന്ന് ദേവദൂതന്‍ കണ്ടിറങ്ങിയത് ഹൃദയം തകര്‍ന്ന്: സിബി മലയില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇരുപത്തിനാലു വര്‍ഷം മുന്‍പ് ദേവദൂതന്‍ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. വലിയ പ്രതീക്ഷകളായിരുന്നു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുണ്ടായിരുന്നതെന്നും സിബി മലയില്‍.

ദേവദൂതനെക്കുറിച്ച് സിബി മലയിലിന്റെ വാക്കുകള്‍...

റിലീസിംഗ് ദിവസം സിനിമ കണ്ടു തിയറ്ററില്‍നിന്നിറങ്ങിയത് ഹൃദയം തകര്‍ന്നായിരുന്നു. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകള്‍. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്‌നേഹസമ്മര്‍ദത്തെ തുടര്‍ന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്.

എന്നാല്‍, ഇന്ന് അതേ ചിത്രം ആദ്യ ദിനത്തില്‍ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആക്കി. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റ് മുഴുവന്‍ വിറ്റുതീരുന്നതിനും സാക്ഷിയായി. ഒട്ടേറെപ്പേര്‍ വിളിച്ചു നല്ല അഭിപ്രായം പറയുന്നു. ചിത്രം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. കാലത്തിന്റെ ചില നിയോഗങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. ചില കാര്യങ്ങള്‍ കാലം നമുക്കായി സൂക്ഷിച്ചുവയ്ക്കും- സിബി മലയില്‍ പറഞ്ഞു.

WEB DESK
Next Story
Share it