Begin typing your search...

സിനിമ, രാഷ്ട്രീയം, ഭർത്താവ് എല്ലാം തുറന്നുപറഞ്ഞ് ടൈം മാഗസിനിൽ ദീപിക പദുകോൺ

സിനിമ, രാഷ്ട്രീയം, ഭർത്താവ് എല്ലാം തുറന്നുപറഞ്ഞ് ടൈം മാഗസിനിൽ ദീപിക പദുകോൺ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡ് താരം ദീപിക പദുകോൺ താരങ്ങളുടെ താരമാണ്. ലോകപ്രശസ്തയായ താരം കഴിഞ്ഞ ഓസ്‌കാർ വേദിയിലും തിളങ്ങിയിരുന്നു. ഇപ്പോൾ ടൈം മാഗസിന്റെ മുഖചിത്രമായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി. മാഗസിന്റെ കവർ സ്റ്റോറിയാകുന്ന അപൂർവം ഇന്ത്യൻ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തിൽ ദീപികയുടെ പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്.

'ദി ഗ്ലോബൽ സ്റ്റാർ', ദീപിക പദുകോൺ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം മാഗസിന്റെ കവർ സ്റ്റോറിയുടെ തലക്കെട്ട്. കവർ ചിത്രത്തിൽ അയഞ്ഞ ബീജ് പാന്റ്സ്യൂട്ട് ആണു താരം ധരിച്ചിരിക്കുന്നത്. എന്നാൽ, വ്യത്യസ്തമായ മറ്റൊരു കാര്യം ദീപിക പാദരക്ഷകൾ ധരിച്ചിട്ടില്ല എന്നുള്ളതാണ്. ദീപികയുമായുള്ള അഭിമുഖത്തിൽ 'ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ നടി' എന്നാണു താരത്തെ വിശേഷിപ്പിക്കുന്നത്. തന്റെ വിജയം, തനിക്കെതിരായ രാഷ്ട്രീയ തിരിച്ചടികൾ, ഭർത്താവ് രൺവീർ സിങ്ങുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ നടി അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.

ആഗോളതാരമായാണ് മാഗസിൻ ദീപികയെ അവതരിപ്പിരിക്കുന്നത്. ഹോളിവുഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന്- 'എന്റെ രാജ്യത്ത് വേരൂന്നിയപ്പോഴും ആഗോളതലത്തിൽ സ്വാധീനം ചെലുത്തുക എന്നതാണ് എന്റെ ദൗത്യം' എന്ന മറുപടിയാണ് അവർ പറഞ്ഞത്. കരിയറിലെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്ലാനിങ്ങോടെയല്ല താൻ കാര്യങ്ങളെ സമീപിക്കുന്നതെന്നും അതേസമയം തന്റെ ലക്ഷ്യങ്ങളിൽ പരാജയം നേരിട്ടില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തിനെതിരെയും ദീപിക തുറന്നുസംസാരിക്കുന്നുണ്ട് അഭിമുഖത്തിൽ. പ്രതിഷേധങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നു താരം പറഞ്ഞു. അടുത്തിടെ ആയിരം കോടിയിലേറെ കളക്ട് ചെയ്ത പത്താൻ സിനിമക്കെതിരേ വൻ പ്രതിഷേധമാണ് വിവിധ സംഘടനകൾ നടത്തിയത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ കാവി ബിക്കിനി ധരിച്ചതാണ് കോളിളക്കമുണ്ടാക്കിയത്.

ബോളിവുഡിൽനിന്ന് പർവീൺ ബാബിയാണ് ആദ്യമായി ടൈം മാഗസിന്റെ മുഖചിത്രമാകുന്നത്. 1976 ജുലൈ ലക്കത്തിലാണ് പർവീൺ മാഗസിന്റെ കവർ സ്റ്റോറിയാകുന്നത്. തുടർന്ന്, ഐശ്വര്യ റായ്, ഷാറൂഖ് ഖാൻ, ആമിർ ഖാൻ, പ്രിയങ്ക ചോപ്ര എന്നിവരാണ് ദീപികയ്ക്കു മുമ്പ് ടൈം മാഗസിന്റെ മുഖചിത്രമായത്.

WEB DESK
Next Story
Share it