Begin typing your search...

ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം 'ഡിയര്‍ വാപ്പി'; ട്രെയിലര്‍ പുറത്തുവിട്ടു

ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ഡിയര്‍ വാപ്പി; ട്രെയിലര്‍ പുറത്തുവിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലാല്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമായ 'ഡിയര്‍ വാപ്പി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഷാന്‍ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ഷാന്‍ തുളസീധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 'ഡിയര്‍ വാപ്പി'യിലേതായി അടുത്തിടെ പുറത്തുവിട്ട 'പത്ത് ഞൊറി വെച്ച' എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. മനു മഞ്‍ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. പാണ്ടികുമാര്‍ ഛായാഗ്രഹണം നിർവഹിച്ച് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്.


ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് 'ഡിയര്‍ വാപ്പി' ചിത്രീകരിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്‍ണന്‍ ചേലേരി.


'തിങ്കളാഴ്‍ച നിശ്ചയം' ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്‍ണന്‍, രശ്‍മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ ('വെയില്‍' ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്.



Amal
Next Story
Share it