Begin typing your search...

സാരിയിൽ തിളങ്ങുന്ന ബോളിവുഡ് സുന്ദരിമാർ; ചിത്രങ്ങൾ കാണാം

സാരിയിൽ തിളങ്ങുന്ന ബോളിവുഡ് സുന്ദരിമാർ; ചിത്രങ്ങൾ കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്ത്രീകൾ സാരിയുടുത്താൽ കാണാൻ പ്രത്യേക ചന്തം തന്നെയാണ്. ഇക്കാലത്തെ വനിതകൾക്കിടയിൽ സാരിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കല്യാണം ഉൾപ്പെടെയുള്ള ഫങ്ഷനുകളിൽ സാരിയുടുക്കാൻ തന്നെയാണ് സ്ത്രീകൾ കൂടുതലും ഇഷ്ടപ്പെടുന്നത്.

സാരിയിൽ തിളങ്ങുന്ന ചില ബോളിവുഡ് നടിമാരുടെ വിശേഷങ്ങൾ ഏറെയുണ്ട്. സാരിയിൽ മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള രേഖ അക്കൂട്ടത്തിൽ എടുത്തുപറയേണ്ട താരമാണ്. രേഖ സാരിയുടുത്തു വന്നാൽ ആ സൗന്ദര്യദേവതയെ കാണുന്നതു തന്നെ ആനന്ദകരമാണ്. ഈ തലമുറയിലെ ബോളിവുഡ് നടിമാരിൽ വിദ്യാ ബാലൻ ആണ് സാരിയിൽ മാത്രം പുറത്തിറങ്ങാറുള്ള ബോളിവുഡ് താരം. തന്റെ സാരിപ്രിയത്തെക്കുറിച്ചും രേഖയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം വിദ്യ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വിദ്യയ്ക്ക് മലയാളക്കരയുമായി അടുത്തബന്ധവുമുണ്ട്.

സാരിയിൽ തിളങ്ങിയ ചില പുതുതാരങ്ങളെ പരിചയപ്പെടാം.

1. തമന്ന


യുവാക്കളുടെ ഹരമായി മാറിയ നടിയാണ് തമന്ന ഭാട്ടിയ. ഹിന്ദിയിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും തമന്ന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ബാഹുബലി-2 ലെ തമന്നയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐവറി ഓർഗൻസ് സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങിയ ചിത്രം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

2. ജാൻവി


ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസ അഭിനേത്രിയായ ശ്രീദേവിയുടെയും ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. 2018ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ ബോളിവുഡ് ചിത്രം.

3. കിയാറ അഡ്വാനി



ആലിയ അഡ്വാനി എന്നാണ് കിയാറ അഡ്വാനിയുടെ യഥാർഥ പേര്. ഹിന്ദിയിൽ മാത്രമല്ല, തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലെ കഥാപാത്രം കിയാറയ്ക്ക് ഏറെ പ്രശംസയും അംഗീകാരങ്ങളും നേടിക്കൊടുത്തു. ബയോപിക് ചിത്രത്തിൽ ധോണിയുടെ ഭാര്യയുടെ കഥാപാത്രമാണ് കിയാറ ചെയ്തത്.

4. ആലിയ ഭട്ട്


സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി രസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. സംഘർഷ് (1999) എന്ന സിനിമയിൽ ബാലതാരമായാണ് ആലിയഭട്ട് വെള്ളിത്തിരയിലേക്കെത്തുന്നത്. കരൺജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന സിനിമയിലൂടെയാണ് ആലിയ നായികയാകുന്നത്. സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളിൽ ആലിയ നായികയായി. ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ആലിയയെ തേടിയെത്തിട്ടുണ്ട്.

5. മലൈക അറോറ


ബോളിവുഡ് ചലച്ചിത്ര താരവും നർത്തകിയുമാണ് മലൈക അറോറ. മോഡൽ രംഗത്തും സജീവമാണ് താരം. മലൈകയുടെ അമ്മ മലയാളിയും അച്ഛൻ പഞ്ചാബി നേവി ഓഫിസറുമാണ്. സഹോദരി അമൃത അറോറ ബോളിവുഡ് താരമാണ്. ഷാരൂഖ് ഖാൻ നായകനായ ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആണ് മലൈക വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദിയിൽ മാത്രമല്ല, തെലുങ്കിലും മലൈക അഭിനയിച്ചിട്ടുണ്ട്.

Ammu
Next Story
Share it